ഇന്‍ഡോറില്‍ നിന്നുള്ള ബിജെപി എംപിയും മുന്‍ വാജ്പേയി മന്ത്രിസഭാംഗവുമായിരുന്ന സുമിത്രാ മഹാജനായിരിക്കും പുതിയ സ്പീക്കര്‍ എന്ന വാര്‍ത്തകള്‍ പുറത്തുവന്നു. തുടര്‍ച്ചയായി എട്ടാം തവണയാണ് ഇദ്ദേഹം ലോകസഭയിലെത്തുന്നത്.
അതേ സംയം പുതിയ ലോകസഭാംഗങ്ങളുടെ സത്യപ്രതിജ്ഞ കഴിയൂന്നതു വരെ സഭ നിയന്ത്രിക്കുന്ന പ്രോ-ടേം സ്പീക്കറാകുന്നത് മുന്‍കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കമല്‍നാഥ് ആകും. പുതിയ സ്പീക്കര്‍ ചുമതലയേല്‍ക്കും വരെ ലോക്‌സഭാംഗങ്ങളുടെ സത്യപ്രതിജ്ഞയടക്കമുള്ള ചുമതലകള്‍ പ്രോ-ടേം സ്പീക്കര്‍ക്കാണ്.
ജൂണ്‍ രണ്ടിന് ലോക്‌സഭയുടെ പ്രത്യേക സമ്മേളനം ചേരും. ചിന്ദവാര മണ്ഡലത്തില്‍ നിന്നും ഒന്‍പതാം തവണയാണ് കമല്‍നാഥ് പാര്‍ലമെന്റില്‍ എത്തിയത്. തുടക്കം മുതല്‍ ഇന്ദിരാഗാന്ധിയുടെ കുടുംബവുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന കമല്‍നാഥ് 1980ലാണ് ആദ്യമായി പാര്‍ലമെന്റില്‍ എത്തിയത്.