പതിനഞ്ചാം ലോക്സഭ പിരിച്ചുവിട്ടു

Webdunia
തിങ്കള്‍, 19 മെയ് 2014 (10:10 IST)
പതിനഞ്ചാമത് ലോക്‌സഭ പിരിച്ചുവിട്ട് രാഷ്ട്രപതി ഉത്തരവിറക്കി. ലോക്‌സഭ പിരിച്ചുവിടാന്‍ ശനിയാഴ്ച ചേര്‍ന്ന യു.പി. എ.യുടെ അവസാനത്തെ മന്ത്രിസഭായോഗം രാഷ്ട്രപതിയോട് ശുപാര്‍ശചെയ്തിരുന്നു. 
 
പതിനാറാം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ചവരുടെ പേരുകള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഞായറാഴ്ച രാഷ്ട്രപതിക്ക് സമര്‍പ്പിച്ചു. മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി.എസ്. സമ്പത്താണ് പട്ടിക രാഷ്ട്രപതിക്ക് സമര്‍പ്പിച്ചത്.