തമിഴ്‌നാട്ടിൽ മദ്യവിൽപ്പനശാലകൾ ഉപാധികളോടെ തുറക്കാമെന്ന് മദ്രാസ് ഹൈക്കോടതി

Webdunia
ബുധന്‍, 6 മെയ് 2020 (20:02 IST)
ചെന്നൈ: ലോക്ക്ഡൗൺ പശ്ചാത്തലത്തിൽ തമിഴ്‌നാട്ടിൽ അടച്ച മദ്യവിൽപ്പനശാലകൾ ഉപാധികളോടെ തുറക്കാമെന്ന് മദ്രാസ് ഹൈക്കോടതി.മൂന്ന് ദിവസത്തിനിടെ ഒരാൾക്ക് ഒരു ലിറ്റർ മദ്യം മാത്രമെ നൽകാൻ പാടുള്ളൂവെന്നും സാമൂഹിക അകലം പാലിച്ചുകൊണ്ടായിരിക്കണം മദ്യം വാങ്ങേണ്ടതെന്നും കോടതി നിർദേശത്തിൽ പറയുന്നു.മദ്യശാലകൾ തുറക്കുന്നതിനെതിരെ ചെന്നൈയിലെ ഒരു അഭിഭാഷകൻ നൽകിയ പരാതിയിലാണ് കോടതിയുടെ ഉത്തരവ്.
 
നേരത്തെ മെയ് മൂന്നാം തിയതിയോടെ ലോക്ക്ഡൗൺ തീർന്ന പശ്ചാത്തലത്തിൽ വിവിധ സംസ്ഥാനങ്ങളിൽ മദ്യശാലകൾ തുറന്നിരുന്നു.സമാനമായ രീതിയിൽ തമിഴ്‌നാട്ടിലും മദ്യശാലകൾ തുറക്കാൻ തമിഴ്‌നാട് സർക്കാർ തീരുമാനമെടുത്തിരുന്നു.കൊവിഡ് വൈറസ് പടരുന്ന പശ്ചാത്തലത്തില്‍ ചെന്നൈ ഒഴികെ മറ്റ് ജില്ലകളിൽ മദ്യവിൽപ്പനശാലകൾ തുറക്കാനാണ് തീരുമാനം. 

അനുബന്ധ വാര്‍ത്തകള്‍

Next Article