എന്റെ ജീവിതം പാഠപുസ്തകങ്ങളില്‍ ഉള്‍പ്പെടുത്തരുത്: മോഡി

Webdunia
വെള്ളി, 30 മെയ് 2014 (10:46 IST)
തന്റെ  ജീവിതകഥ സംസ്ഥാനങ്ങളിലെ സ്കൂളുകളിലെ പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. മദ്ധ്യപ്രദേശിലെ സ്കൂളുകളിൽ മോഡിയുടെ ജീവിതകഥ പാഠപുസ്തകത്തിൽ ഉൾപ്പെടുത്താൻ പോകുന്നു എന്ന് വാർത്തകൾ വന്നിരുന്നു.

എന്റെ ജീവിതകഥ പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തണമെന്ന് ചില സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടതായുള്ള വാർത്തകൾ കാണാനിടയായി. എന്നാൽ എന്റേതെന്നല്ല ജീവിച്ചിരിക്കുന്ന ഒരാളുടെയും ജീവിതകഥ പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തരുതെന്നാണ് എന്റെ പക്ഷം.

ഇന്ത്യയെ ഇന്നു കാണുന്ന ഇന്ത്യയാക്കി മാറ്റിയ അതികായന്മാരായ നേതാക്കളാൽ സന്പന്നമാണ് നമ്മുടെ രാജ്യം. നമ്മുടെ കുട്ടികളും യുവതലമുറയും ആ നേതാക്കളെ അറിഞ്ഞു വേണം വളരാൻ- മോഡി ട്വിറ്ററിൽ കുറിച്ചു.