കേന്ദ്ര സര്‍ക്കാരിന്റെ ദ്രോഹം വീണ്ടും; വാഹനങ്ങളുടെ ലൈസൻസ്, റജിസ്ട്രേഷൻ നിരക്കുകളില്‍ വര്‍ദ്ധന - പുതുക്കിയ കണക്കുകള്‍ ഇങ്ങനെ
വെള്ളി, 6 ജനുവരി 2017 (16:35 IST)
നോട്ട് അസാധുവാക്കല്‍ നടപടിയിലൂടെ രാജ്യത്തെ ജനങ്ങളെ വലച്ച നരേന്ദ്ര മോദി സര്‍ക്കാര്‍ മോട്ടോർ വാഹനങ്ങളുടെ ലൈസൻസ്, റജിസ്ട്രേഷൻ നിരക്കുകൾ കുത്തനെ വർദ്ധിപ്പിച്ചു.
ഡ്രൈവിങ് സ്കൂളുകളുടെ റജിസ്ട്രേഷൻ നിരക്ക് 2500ൽ നിന്ന് 10,000 ആക്കിയും ഉയർത്തി. ലേണേഴ്‌സ് ലൈസൻസ് ഫീസ് 30ൽ നിന്ന് 150 രൂപയാക്കി. ലൈസൻസ് പുതുക്കുന്നതിനുള്ള ഫീസ് 50ൽ നിന്ന് 200 രൂപയാക്കി. രാജ്യാന്തര ഡ്രൈവിംഗ് പെർമിറ്റ് നിരക്ക് 500ൽ നിന്ന് 1,000 രൂപയാക്കി ഉയർത്തി.
നിരക്കുകള്‍ കുത്തനെ വര്‍ദ്ധിപ്പിച്ചതിനെതിരെ വ്യാപകമായ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. അതേസമയം, നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചതിന് കാരണം എന്തെന്ന് കേന്ദ്രം ഇതുവരെ വ്യക്തമാക്കിയിട്ടില്ല.