എല്‍ ജിയുടെ പുതിയ രണ്ടു ഫോണുകള്‍ ഇന്ത്യന്‍ വിപണിയില്‍ ; വില 9500 മുതല്‍

Webdunia
വെള്ളി, 15 ഏപ്രില്‍ 2016 (13:29 IST)
ഇന്ത്യയില്‍ രണ്ടു പുതിയ ഫോണുകള്‍ എല്‍ ജി അവതരിപ്പിച്ചു. കെ7, കെ10 എന്നീ ഫോണുകളാണ് എല്‍ ജി വിപണിയിലിറക്കിയത്. രണ്ടുഫോണുകളും 4ജി പിന്തുണയുള്ളതാണ്‍. ജനുവരിയില്‍ നടന്ന കണ്‍സ്യൂമര്‍ ഇലക്‌ട്രോണിക് ഷോയില്‍ അവതരിപ്പിച്ച മോഡലുകളാണ് ഇവ രണ്ടും. കെ7 ന് 9500 രൂപയും കെ10 ന് 13,500 രൂപയുമാണ് വിപണിയിലെ വില .

5.3 ഇഞ്ച് എച്ച് ഡി ഡിസ്‌പ്ലേ, സ്‌നാപ്‌ഡ്രാഗണ്‍ 410 ക്വാഡ്-കോര്‍ പ്രോസസര്‍, രണ്ട് ജി ബി റാം, 13 മെഗാപിക്‌സല്‍ ക്യാമറ, അഞ്ച് എം പി ഫ്രണ്ട് ക്യാമറ, 16 ജിബി ഇന്റേണല്‍ സ്റ്റോറേജ്, 2300 എംഎഎച്ച് ബാറ്ററി എന്നിവയാണ് കെ10ന്റെ പ്രത്യേകതകള്‍.

കെ7 മോഡലിന് 5.0 എഫ് ഡബ്ല്യൂ വി ജി എ ഇന്‍-സെല്‍ ടച്ച് ഡിസ്‌പ്ലേ, 1.3 ജിഗാഹെര്‍ട്സ് ക്വാഡ്-കോര്‍ പ്രോസസര്‍, അഞ്ച് മെഗാപിക്‌സല്‍ ക്യാമറ, 8 ജി ബി റോം, ഒരു ജി ബി റാം, 2125 എംഎച്ച് ബാറ്ററി എന്നീ സവിശേഷതകളാണുള്ളത്.

രണ്ടു മോഡലുകളും ആന്‍ഡ്രോയ്ഡ് 5.1 ലോലിപോപ്പ് ഒ എസിലാണ്. മൈക്രോ എസ് ഡി കാര്‍ഡ് സ്ലോട്ട് ഉപയോഗിച്ച് സ്റ്റോറേജ് വര്‍ദ്ധിപ്പിക്കാനുള്ള സൗകര്യവും ഈ രണ്ട് മോഡലിലും ഉണ്ട്. സെല്‍ഫി എടുക്കുന്നതിനായി ഫ്ലാഷോട് കൂടിയ ഫ്രന്റ് ക്യാമറയാണ് രണ്ടു ഫോണിന്റേയും പ്രധാന സവിശേഷത.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം