ലാന്‍ഡിങ്ങിനിടെ വിമാനത്തിന്റെ ടയര്‍ പൊട്ടിത്തെറിച്ചു; വന്‍ ദുരന്തം ഒഴിവായി

വെള്ളി, 4 മാര്‍ച്ച് 2016 (09:23 IST)
മുംബൈ രാജ്യാന്തരവിമാനത്താവളത്തില്‍ ലാന്‍ഡിങ്ങിനിടെ വിമാനത്തിന്റെ ടയര്‍ പൊട്ടിത്തെറിച്ചു. ജെറ്റ് എയര്‍വേസിന്റെ ഡല്‍ഹി - മുബൈ വിമാനത്തിന്റെ ടയര്‍ ആണ് പൊട്ടിത്തെറിച്ചത്. ഒന്നാമത്തെ റണ്‍വേയില്‍ വ്യാഴാഴ്ച രാത്രി ആയിരുന്നു സംഭവം. ടയര്‍ പൊട്ടിയതിനെ തുടര്‍ന്ന് റണ്‍വേയിലൂടെ വിമാനം ഉരസിയാണ് മുന്നോട്ട് നീങ്ങിയത്.
 
വിമാനത്തിലുണ്ടായിരുന്ന 127 യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണ്. ലാന്‍ഡിങ് ഗിയറിലെ പ്രശ്നങ്ങളാണ് തകരാറിന് കാരണമെന്ന് ജെറ്റ് എയര്‍വേസ് അറിയിച്ചു. അപകടത്തെ തുടര്‍ന്ന് ഒന്നാം റണ്‍വേ താല്‍ക്കാലികമായി അടച്ചു.
 
റണ്‍വേയിലൂടെ വിമാനം ഉരസി നീങ്ങിയപ്പോള്‍ കൂടെ തീപ്പൊരികള്‍ ഉണ്ടായിരുന്നതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഉയര്‍ന്ന ശബ്‌ദത്തോടെ വിമാനം വലതുവശത്തേക്ക് ചരിഞ്ഞതായും യാത്രക്കാര്‍ പറഞ്ഞു.

വെബ്ദുനിയ വായിക്കുക