വിവാദമായ ഭൂമിയേറ്റെടുക്കല്‍ ബില്ല് പ്രതിപക്ഷ പ്രതിഷേദ്ധത്തേ തുടര്‍ന്ന് പാര്‍ലമെന്റില്‍ പാസാക്കാന്‍ സാധിക്കാതെ വന്നതിനെ തുടര്‍ന്ന് തന്ത്രപരമായ നീക്കം നടത്തി കേന്ദ്രസര്‍ക്കാര്‍. കഴിഞ്ഞ യുപിഎ സര്‍ക്കാര്‍ കൊണ്ടുവന്ന് ഭൂമിയേറ്റെടുക്കല്‍ നിയമത്തില്‍ കൂടുതല്‍ കേന്ദ്രനിയമങ്ങള്‍ ഉള്‍പ്പെടുത്തിയാണ് മോഡിസര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. 2013 ലെ ഭൂമിയേറ്റെടുക്കല്‍ ബില്ലിന്‍റെ പരിധിയിലേക്ക് 13 നിയമങ്ങളെക്കൂടി 13 കേന്ദ്ര നിയമങ്ങളെ സര്‍ക്കാര്‍ ഉത്തരവിലൂടെ ഉള്‍പ്പെടുത്തുകയാണ് ഉണ്ടായത്.
ഭൂമിയേറ്റെടുക്കല്‍ ബില്ലിലെ നഷ്ടപരിഹാരം, പുനഃരധിവാസം എന്നിവയുമായി ബന്ധപ്പെട്ട വ്യവസ്ഥകള്‍ ഇതോടെ കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കും. ദേശീയപാത നിയമം, മെട്രോ റയില്‍വേ നിര്‍മ്മാണ നിയമം, പെട്രോളിയം പൈപ്പ് ലൈനിനായുള്ള ഭൂമിയേറ്റെടുക്കല്‍ നിയമം തുടങ്ങി 13 കേന്ദ്ര നിയമങ്ങളാണ് ബില്ലിന്‍റെ പരിധിയിലുള്‍പ്പെടുത്തിയത്.
പാര്‍ലമെന്‍റില്‍ ചര്‍ച്ച ചെയ്യുകയോ, ഓര്‍ഡിനന്‍സ് ഇറക്കുകയോ ചെയ്യാതെ ഉത്തരവിലൂടെ നിയമങ്ങളെ ബില്ലിന്‍റെ പരിധിയില്‍ കൊണ്ടുവന്നതിനെതിരെ കോണ്‍ഗ്രസ് രംഗത്തെത്തി. നിയമ മന്ത്രാലയത്തിന്‍റെ നിര്‍ദേശം മറികടന്നാണ് ഈ നീക്കമെന്നും കോണ്‍ഗ്രസ് ആരോപിച്ചു. 2013 ലെ ബില്ലിന്‍റെ പരിധിയിലേക്ക് 13 നിയമങ്ങളെക്കൂടി ഉള്‍പ്പെടുത്തിയതോടെ ഭൂമിയേറ്റടുക്കല്‍ ഭേദഗതി ഓര്‍ഡിനന്‍സ് കേന്ദ്രസര്‍ക്കാര്‍ വീണ്ടും ഇറക്കാനിടയില്ല.