ബ്രിട്ടണിലെ ബെന്‍കാത്ര പര്‍വ്വതം ഇന്ത്യന്‍ കോടീശവരനും ലോകത്തിലെ ഏറ്റവും വലിയ സ്റ്റീല്‍ നിര്‍മാണ കമ്പനിയായ അഴ്‌സെലര്‍ മിത്തലിന്റെ ഉടമയുമായ ലക്ഷ്മി മിത്തല്‍ വാങ്ങാനൊരുങ്ങുന്നു. ഇതിനായി ഈ പര്‍വ്വതത്തിന്റെ ഉടമയ്ക്ക് മിത്തല്‍ വച്ചുനീട്ടിയ ഓഫര്‍ കണ്ട് അയാള്‍ മയങ്ങിയിരിക്കുകയാണെന്നാണ് വാര്‍ത്തകള്‍.
1.75 ദശലക്ഷം പൗണ്ട് ആണ് മിത്തല്‍ ഈ പര്‍വ്വതത്തിന് വിലയിട്ടിരിക്കുന്നത്. ലേക്ക് ഡിസ്ട്രിക്ടിലേ ഈ ചരിത്രമുറങ്ങുന്ന പര്‍വ്വതമാണ് കവികളായ സാമുവല്‍, ടൈലര്‍ കോള്‍റിഡ്ജ് എന്നിവര്‍ക്കും എഴുത്തുകാരനായ ആല്‍ഫ്രഡ് വെയ്ന്‍ റൈറ്റിനും പ്രചോദനം നല്‍കിയത്. കൂടാതെ വില്യം വേര്‍ഡ്‌സ്‌വര്‍ത്ത് കവിതകളില്‍ ഈ പര്‍വ്വതത്തേ വര്‍ണിച്ചിട്ടുമുണ്ട്.
2,676 ഏക്കര്‍ വിസ്താരമുള്ള ബ്ലെന്‍കാത്ര മലനിരകള്‍ക്ക് 2850 അടി ഉയരമുണ്ട്. ബ്രിട്ടനിലെ ഏറ്റവും 10 മലകളിലൊന്നാണ് ഇത്. ഈ മലനിരകള്‍ വാങ്ങുന്നയാള്‍ക്ക് ലോര്‍ഡ് ഓഫ് ദ മാനര്‍ ഓഫ് ത്രില്‍കെല്‍ഡ് എന്ന സ്ഥാനപ്പേരും ഇതിനോടൊപ്പം ലഭിക്കും. സംരക്ഷിക്കപ്പെട്ട ദേശീയ ഉദ്യാനത്തിനകത്ത് സ്ഥിതി ചെയ്യുന്ന ഇവിടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതിയില്ല.
അതേ സമയം സ്ഥലത്തേ പ്രദേശവാസികളും പരിസ്ഥിതിന്‍പ്രവര്‍ത്തകരും പര്‍വ്വതം ഇന്ത്യക്കാരന്‍ വാങ്ങുന്നതിനെതിരേ പ്രതിഷേധവുമായി രംഗത്ത് വന്നിട്ടുണ്ട്. ഫ്രണ്ട്‌സ് ഓഫ് ബ്ലെന്‍കാത്ര എന്ന സംഘടന രൂപീകരിച്ച് പര്‍വ്വതം വിദേശി സ്വന്തമാക്കുന്നത് തടയാന്‍ ആഞ്ഞു ശ്രമിക്കുന്നുണ്ട്.
ഇതിനായി ബെര്‍ഗാവൂസ് എന്ന ബ്രിട്ടീഷ് ക്ലോത്തിങ് കമ്പനി സംഭാവന ചെയ്ത തുക കൊണ്ട് മറ്റൊരു ഓഫറും നല്‍കി. ശേഷിക്കുന്ന പണം തങ്ങള്‍ പിരിച്ചെടുത്ത് നല്‍കുമെന്ന നിലപാടിലാണ് നാട്ടുകാര്‍ . അതിനുള്ള കാലാവധിയായ ആറുമാസം വരെ കാത്തിരിക്കാനുള്ള തീരുമാനത്തിലാണ് പ്രഭു.
ആറുമാസത്തിനുള്ളില്‍ പണം കൊടുത്താല്‍ ബെന്‍കാത്ര നാട്ടുകാര്‍ക്ക് സ്വന്തമാകും. അല്ലെങ്കില്‍ മിത്തലിന്റെ പര്‍വ്വതമായി ഇത് മാറും. പ്രദേശവാസികളും പ്രതിഷേധക്കാരും മുന്നോട്ട് വച്ച തുകയേക്കള്‍ നല്‍കാന്‍ മിത്തല്‍ തയ്യാറായെന്നാണ് സൂചന. നിലവില്‍ ബ്രിട്ടണിലുള്ള ഏഷുന്‍ കോടീശ്വര്‍ന്മാരില്‍ ഒന്നാം സ്ഥാന്ത്താണ് മിത്തല്‍.