ലക്ഷ്മി മേനോനും തുളസീ നായര്‍ക്കുമെതിരെ തമിഴ് നീക്കം?
ചൊവ്വ, 26 ഓഗസ്റ്റ് 2014 (17:33 IST)
തമിഴ് സിനിമയിലെ മലയാളി താരങ്ങളായ ലക്ഷ്മി മേനോനേയും തുളസീ നായരേയും അഭിനയപ്പിക്കുന്നതില്‍ നിന്ന് തടയണമെന്നാവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി. തമിഴ്നാട് മക്കള്‍ കച്ചി ജനറല്‍ സെക്രട്ടറിയായ മുത്തുസെല്‍വിയാണ് ഈ ആവശ്യവുമായി ഹൈക്കോടതിയേ സമീപിച്ചത്.
താരങ്ങള്‍ക്ക് 18 വയസ് പൂര്‍ത്തിയായിട്ടില്ലെന്നും അതിനാല്‍ ഇവരേ അഭിനയിപ്പിക്കുന്നത് ബാലവേല നിയമത്തിന്റെ ലംഘനമാണ്എന്നും ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി. താരങ്ങളെപ്പോലെ 18 വയസിലെ താഴെയുള്ള എല്ലാ കുട്ടികളേയും അഭിനയിപ്പിക്കുന്നതില്‍ നിന്ന് തടയണമെന്നാണ് ഹര്‍ജിക്കാരി ആവശ്യപ്പെട്ടിരിക്കുന്നത്.
എന്നാല്‍ ഹര്‍ജി തള്ളിയ കോടതി ഏവര്‍ക്കും അവരുടെ ആഗ്രഹങ്ങള്‍ സഫലമാക്കാന്‍ അര്‍ഹതയുണ്ടെന്നും ഇക്കര്യത്തില്‍ കൊടതി ഇടപെടില്ലെന്നും വ്യക്തമാക്കി. സഞ്ജയ് കിഷന്‍ കൌള്‍, എം സത്യനാരായണന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.