ബാദായും കൊലപാതകം: ദുരഭിമാന കൊലയെന്ന് സിബിഐ

Webdunia
ഞായര്‍, 29 ജൂണ്‍ 2014 (13:34 IST)
ബാദായുനില്‍ പെണ്‍കുട്ടികളെ മാനഭംഗപ്പെടുത്തിയതിനു ശേഷം കൊന്നു മരത്തില്‍ കെട്ടിത്തൂക്കിയ കേസ് ദുരഭിമാനത്തിന്റെ പേരിലുള്ള കൊലയാണെന്ന് സൂചന. ഇരയായ പെണ്‍കുട്ടികളുടെ കുടുംബാംഗങ്ങളെ  നുണപരിശോധനയ്ക്കും പോളിഗ്രാഫ് ടെസ്റ്റിനും വിധേയരാക്കിയുരുന്നു ഇതിലൂടെയാ‍ണ് കൊലപാതകം ദുരഭിമാന കൊലയെന്ന സൂചനകള്‍ സിബിഐയ്ക്ക് ലഭിച്ചത്.

കേസില്‍ കുറ്റാരോപിതരായ അഞ്ച് പേരുടെ നുണ പരിശോധന വ്യാഴാഴ്ച പൂര്‍ത്തിയായിരുന്നു. ഇവരുടെ മൊഴികളിലും നിരവധി വൈരുദ്ധ്യങ്ങള്‍ സിബിഐ കണ്ടെത്തിയിരുന്നു.

സിബിഐ അടുത്തയാഴ്ച കുടുംബാംഗങ്ങളെ കസ്റ്റഡിയില്‍ എടുത്തു ചോദ്യം ചെയ്തേക്കും. നേരത്തെ യുപി പൊലീസും കൊലപതകത്തെപ്പറ്റി നിരവധി സംശയങ്ങള്‍ പ്രകടിപ്പിച്ചിരുന്നു.

മേയ് 27ന് രാത്രിയാണ് 14ഉം 15ഉം വയസ്സുള്ള പെണ്‍കുട്ടികളെ കാണാതായത് ഇവരെ പിന്നിട് വീടിനടുത്തുള്ള ഒരു മരത്തില്‍ കെട്ടി തൂക്കിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇതെത്തുടര്‍ന്ന് പപ്പു യാദവ്, അവാധേഷ് യാദവ്, ഉര്‍വേഷ് യാദവ് എന്നിവരേയും കോണ്‍സ്റ്റബിള്‍മാരായ ഛത്രപാല്‍ യാദവ്, സര്‍വേശ് യാദവ് എന്നിവരേയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു