ബലാത്സംഗത്തിന് വഴങ്ങാത്ത യുവതിയെ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍നിന്നും തള്ളിയിട്ടു. മാല്‍വാ എക്‌സ്പ്രസില്‍ നിന്നാണ് രണ്ട് യുവാക്കള്‍ ചേര്‍ന്ന് യുവതിയെ പുറത്തേക്ക് തള്ളിയിട്ടത്. മുഖത്തും ശരീരഭാഗങ്ങളിലും മാരകമായി മുറിവേറ്റു. മധ്യപ്രദേശിലെ സാഗര്‍ ജില്ലയിലാണ് സംഭവം.
അബോധാവസ്ഥയിലായിരുന്ന യുവതിയെ ഗുരുതരപരുക്കുകളോടെ ബീന റെയില്‍വേ സ്റ്റേഷന് സമീപത്ത് നിന്ന് രാവിലെ ആറു മണിയോടെയാണ് കണ്ടെത്തിയത്.
കാണ്‍പൂര്‍ സ്വദേശിയായ യുവതി ഡല്‍ഹിയിലാണ് ജോലി ചെയ്തിരുന്നത്. യുവതിയുടെ മാതാപിതാക്കള്‍ ഉജ്ജയിനിയിലാണ്. ഉജ്ജയിനിയില്‍ ക്ഷേത്ര ദര്‍ശനത്തിന് പോകവെയാണ് ആക്രമണം നടന്നത്. സംഭവത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ലെന്നും യുവതിയുടെ മൊഴി ലഭിച്ചാല്‍ മാത്രമെ നിഗമനത്തിലെത്താന്‍ കഴിയൂ എന്നുമാണ് പൊലീസ് വൃത്തങ്ങള്‍ പറയുന്നത്.