മെഡിക്കല്‍ എന്‍ട്രന്‍സ്‌ പരിശീലനത്തിനെത്തിയ പതിനെട്ടുകാരനെ ഒരു സംഘം വിദ്യാര്‍ത്ഥികള്‍ തല്ലികൊന്നു

Webdunia
ശനി, 14 മെയ് 2016 (14:22 IST)
രാജസ്‌ഥാനില്‍ എന്‍ട്രന്‍സ്‌ പരിശീലനത്തിന്‌ എത്തിയ പതിനെട്ടുകാരനെ അമ്പതോളം വരുന്ന വിദ്യാര്‍ത്ഥി സംഘം തല്ലികൊന്നു. മെഡിക്കല്‍ എന്‍ട്രന്‍സ്‌ പരിശീലനത്തിന്‌ എത്തിയ ബീഹാര്‍ സ്വദേശിയായ സത്യ പ്രകാശ്‌ എന്ന വിദ്യാര്‍ത്ഥിയാണ്‌ ക്രൂരമായി കൊല്ലപ്പെട്ടത്‌. 
 
രാത്രി ക്യാന്റീനില്‍ നിന്നും ഭക്ഷണം കഴിച്ച്‌ സുഹൃത്തായ സന്ദീപുമൊത്ത്‌ ഹോസ്‌റ്റലിലേക്ക്‌ പോകും വഴി കത്തികളും ഇരുമ്പ്‌ ദണ്ഡുമായി വിദ്യാര്‍ത്ഥികള്‍ സത്യയെ ആക്രമിക്കുകയായിരുന്നു. സുഹൃത്തായ സന്ദീപിനെ ഗുരുതരമായ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു‌. ഇവരെ രക്ഷിക്കാന്‍ ശ്രമിച്ച ദൃക്‌സാക്ഷിയേയും സംഘം ആക്രമിച്ചു.
 
എന്‍ട്രന്‍സ്‌ കോച്ചിങ്ങിനായി നാലുദിവസം മുമ്പായിരുന്നു സന്ദീപ്‌ ബീഹാറില്‍ നിന്നും കോട്ടയിലെത്തിയത്‌. ശബ്‌ദം കേട്ട്‌ വീടിനു പുറത്തെത്തിയ താന്‍ ഒരു വിദ്യാര്‍ത്ഥിയെ അമ്പതോളം വരുന്ന സംഘം അക്രമിക്കുന്നതാണ്‌ കണ്ടതെന്ന്‌ ദൃക്‌സാക്ഷി പറഞ്ഞു. സംഭവത്തില്‍ ഇതുവരെയും ആരെയും അറസ്റ്റ്‌ ചെയ്‌തിട്ടില്ല. പ്രതികള്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലീസ് അറിയിച്ചു.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
Next Article