ഭര്‍ത്താവിന്റെ ലൈംഗിക വൈകല്യം; നവവധു വിവാഹബന്ധം വേര്‍പെടുത്തി

Webdunia
ചൊവ്വ, 22 മാര്‍ച്ച് 2016 (16:37 IST)
ദാമ്പത്യ ജീവിതത്തില്‍ ലൈംഗികതയിലെ തൃപ്തിക്കുറവിന്റെ പേരില്‍ ഇന്ത്യയില്‍ വിവാഹമോചനങ്ങള്‍ കൂടുന്നു. ഇത്തരമൊരു വാര്‍ത്ത ഇപ്പോള്‍ ബംഗാളില്‍നിന്ന് പുറത്തു വന്നിരിക്കുന്നു. പതിനെട്ടുകാരിയായ നവവധു തന്റെ ഭര്‍ത്താവിന് ലൈംഗിക ശേഷിയില്ലെന്നറിഞ്ഞ് വിവാഹം കഴിഞ്ഞതിന്റെ രണ്ടാമത്തെയാഴ്ച ബന്ധം അവസാനിപ്പിച്ചത്. മൂര്‍ഷിദാബാദ് ജില്ലയിലെ കത്‌ന എന്ന ഗ്രാമത്തിലാണ് ഈ സംഭവം നടന്നത്.
 
വിവാഹശേഷം ഭര്‍തൃവീട്ടില്‍ താമസമാരംഭിച്ചതിനുശേഷമായിരുന്നു ഭര്‍ത്താവിന്റെ ഈ കുഴപ്പങ്ങള്‍ യുവതിക്കു മനസിലായത്. ഇത് ഭര്‍ത്താവിന്റെ വൈകല്യമാണെന്നു മനസിലാക്കാതെ പെണ്‍കുട്ടി ഒന്നരയാഴ്ചയ്ക്ക് ശേഷം സ്വന്തം വീട്ടിലെത്തി. തുടര്‍ന്ന് ബന്ധുക്കളായ ചില സ്ത്രീകളുമായുള്ള സംസാരത്തിനിടെയാണ് തന്റെ ഭര്‍ത്താവിന് കാര്യമായ പ്രശ്നങ്ങളുണ്ടെന്ന് പെണ്‍കുട്ടി മനസിലാക്കിയത്. തുടര്‍ന്ന് പെണ്‍കുട്ടി ബന്ധുക്കളെ വിളിച്ചുവരുത്തുകയും വിവാഹമോചനമെന്ന തന്റെ തീരുമാനം അറിയിക്കുകയും ചെയ്തു. അതിനു ശേഷം പെണ്‍കുട്ടി സ്ത്രീധനമായി നല്‍കിയ തുകയും സാധനങ്ങളും തിരികെ വാങ്ങുകയും സ്വന്തം വീട്ടിലേക്ക് മടങ്ങുകയും ചെയ്തു. അതിനു ശേഷം കോടതിയില്‍വച്ച് ഇരു കുടുംബങ്ങളും തമ്മില്‍ വിവാഹമോചനമെന്ന ധാരണയിലെത്തുകയായിരുന്നു.
 
പെണ്‍കുട്ടിയുടെ ഭര്‍ത്താവിന്റെ രണ്ടാം വിവാഹമായിരുന്നു ഇത്. കുട്ടികളുണ്ടാവാത്തതിന്റെ പേരില്‍ ആദ്യ വിവാഹ  ബന്ധം വേര്‍പെടുത്തിയിരുന്നു. പിന്നീടായിരുന്നു യുവാവ് ഈ പെണ്‍കുട്ടിയെ വിവാഹം ചെയ്തത്.