മുതിര്‍ന്ന ബിജെപി നേതാവും മുന്‍ രാജ്യസഭാംഗവുമായ ഒ പി കൊഹ്‌ലി ഗുജറാത്ത് ഗവര്‍ണറായി ബുധനാഴ്ച ചുമതലയേറ്റു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗുജറാത്ത് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഭാസ്കര്‍ ഭട്ടാചാര്യ സത്യവാചകം ചൊല്ലിക്കൊടുത്തു. ഗുജറാത്തിന്റെ ഇരുപത്തി നാലാമത് ഗവര്‍ണറാണ് ഒ പി കോഹ്‌ലി. ഗുജറാത്ത് അടക്കം അഞ്ച് സംസ്ഥാനങ്ങളിലേക്ക് ഗവര്‍ണര്‍മാരെ ശുപാര്‍ശ ചെയ്തുകൊണ്ടുള്ള പട്ടിക കഴിഞ്ഞ ദിവസമാണ് കേന്ദ്രം രാഷ്ട്രപതിക്ക് സമര്‍പ്പിച്ചത്.