ചരക്ക് സേവന നികുതിയുമായി ബന്ധപ്പെട്ട ചര്‍ച്ച നടത്തുന്നതിനായി ധനമന്ത്രി കെഎം മാണി ഇന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയുമായി കൂടിക്കാഴ്ച നടത്തും. ചരക്ക് സേവന നികുതിയെക്കുറിച്ച് സംസ്ഥാന ധനമന്ത്രിമാര്‍ എംപവേര്‍ഡ് കമ്മറ്റിയില്‍ ഉന്നയിച്ച ആശങ്കകള്‍ മാണി ജയ്റ്റ്‌ലിയെ ധരിപ്പിക്കും.
പുകയില ഉല്‍പ്പന്നങ്ങള്‍ക്ക് അധിക നികുതി പിരിക്കാന്‍ അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്രത്തെ അറിയിക്കും. ചരക്ക് സേവന നികുതി ഏര്‍പ്പെടുത്തുന്നതിനെ സംബന്ധിച്ച് പരിശോധന നടത്തുന്ന പാര്‍ലമെന്ററി സ്റ്റാന്റിങ്ങ് കമ്മറ്റി യോഗത്തിലും മാണി നാളെ പങ്കെടുക്കും