അലിഗഡില്‍ ചുംബനം വിവാഹം മുടക്കി . വരന്റെ സഹോദരന്റെ ഭാര്യ വരനെ ചുംബിച്ചതിന്റെ പേരിലാണ് കല്യാണം മുടങ്ങിയത് . വിവാഹ വേദിയില്‍ താലി ചാര്‍ത്തല്‍ ചടങ്ങിനു ശേഷം വരന്റെ സഹോദരന്റെ ഭാര്യ വരനെ ചുംബിച്ചു. ഇതിന് ശേഷം നടത്ത നൃത്ത പരിപാടിയിലും വരന്‍ സഹോദര പത്‌നിയോടപ്പമാണ് നൃത്തം ചെയ്തത്.
ഇതില്‍ പ്രകോപിതരായ വധുവിന്റെ വീട്ടുകാര്‍ വിവാഹത്തില്‍ നിന്ന് പിന്മാറുകയായിരുന്നു. ഇരുകൂട്ടരും തമ്മില്‍ നടന്ന തര്‍ക്കത്തിനൊടുവിലാണ് വിവാഹത്തില്‍ നിന്നും പിന്മാറാന്‍ തീരുമാനമായത്. ബന്ധുക്കള്‍ പ്രശ്‌നം ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ചെങ്കിലും എന്നാല്‍ ഇരു വീട്ടുകാരും ഒത്തുതീര്‍പ്പിന് തയ്യാറായില്ല. വിവാഹബന്ധം വേരിപ്പെടുത്തിയിട്ടും വധുവിന്റെ ദേഷ്യം ഒടുങ്ങിയില്ല വിവാഹത്തില്‍ ഇവര്‍ വരനെ മുറിയില്‍ പൂട്ടിയിട്ട ശേഷമാണ് പോയത്. ഒടുവില്‍ ബന്ധുക്കള്‍ എത്തി വരനെ പുറത്തിറക്കുകയായിരുന്നു.