അഞ്ചാം ക്ലാസുകാര്‍ക്ക്‌ ചുംബന ക്ലാസെടുത്ത ലൈബ്രേറിയന്‍ അറസ്‌റ്റില്‍

Webdunia
ശനി, 5 സെപ്‌റ്റംബര്‍ 2015 (15:40 IST)
അഞ്ചാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ഥികളെ ചുംബിക്കാന്‍ പഠിപ്പിച്ച സ്‌കൂള്‍ ലൈബ്രേറിയനെ പോലീസ് അറസ്റ്റ് ചെയ്തു. ജബല്‍പുരിലെ ക്രൈസ്റ്റ്  ചര്‍ച്ച്‌ ഡയോസിയന്‍ ഹൈസ്‌കൂളിലെ ലൈബ്രേറിയന്‍ ഹാരി തിയോഫിലിസാണ് അറസ്റ്റിലായത്.
 
കഴിഞ്ഞ വ്യാഴാഴ്ച മറ്റ് അധ്യാപകരില്ലാത്ത സമയത്താണ്  ലൈബ്രേറിയന്‍ കുട്ടികള്‍ക്ക്‌ ചുംബന ക്ലാസെടുത്തത്. ലൈബ്രേറിയന്‍ പഠിപ്പിച്ച പാഠങ്ങള്‍ വിദ്യാര്‍ഥികള്‍ വീട്ടില്‍ പറഞ്ഞതോടെ ക്ഷുഭിതരായ രക്ഷിതാക്കള്‍ അടുത്ത ദിവസം തന്നെ സ്‌കൂളിലെത്തി അധ്യാപകനെതിരെ നടപടി ആവശ്യപ്പെടുകയായിരുന്നു.
 
എന്നാല്‍ ലൈബ്രേറിയനെതിരെ നടപടി കൈക്കൊള്ളാന്‍ സ്‌കൂള്‍ അധികൃതര്‍ വിസമ്മതിച്ചതോടെയാണ് മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കി. കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍ തടയാനായുള്ള നിയമത്തിലെ വകുപ്പുകള്‍ ചുമത്തിയാണ് ഇയാളെ പോലീസ് വെള്ളിയാഴ്ച വൈകീട്ട് അറസ്റ്റ് ചെയ്തത്.