കിഷന്‍ജിയെ വധിച്ചതിന്റെ ക്രെഡിറ്റ് മമതയ്ക്കെന്ന് അനന്തരവന്‍

Webdunia
ശനി, 18 ജൂലൈ 2015 (14:09 IST)
മാവോയിസ്റ്റ് നേതാവ് കിഷന്‍ജിയെ വധിച്ചതിന്റെ ക്രെഡിറ്റ് മമതാ ബാനര്‍ജിക്കാണെന്ന് മമതയുടെ അനന്തരവന്‍ അഭിഷേക് ബാനര്‍ജി. മാവോയിസ്റ്റ് സ്വാധീന മേഖലയായ ജംഗല്‍മഹലില്‍ ഒരു ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അഭിഷേക്.

അവസാന വാക്ക് ജനങ്ങളുടെതായിരിക്കുമെന്ന് കിഷന്‍ജിയെ വധിച്ചതിലൂടെ സര്‍ക്കാര്‍ തെളിയിച്ചു അദ്ദേഹം പറഞ്ഞു. കിഷന്‍ജി കൊല്ലപ്പെട്ടത് ഏറ്റുമുട്ടലിലൂടെയാണ് കൊലപ്പെടുത്തിയതെന്ന മമതാ ബാനര്‍ജിയുടെ നിലപാടിന് വിരുദ്ധമാണ് മരുമകന്റെ പ്രസ്താവന. കിഷന്‍ജിയെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് നേരത്തേയും ആരോപണങ്ങളുണ്ടായിരുന്നു. വിഷയത്തേപ്പറ്റി തൃണമൂല്‍ കോണ്‍ഗ്രസ് പ്രതികരിച്ചിട്ടില്ല.