മോഡി കളി തുടങ്ങി, ഡല്‍ഹിയില്‍ കിരണ്‍‌ബേദി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായേക്കും!

Webdunia
ബുധന്‍, 21 മെയ് 2014 (18:49 IST)
രാജ്യത്തൊട്ടാകെ നേടിയ മിന്നുന്ന വിജയം രാജ്യതലസ്ഥാനമായ ഡല്‍ഹിയിലും ആവര്‍ത്തിക്കാന്‍ നരേന്ദ്ര മോഡിയും കൂ‍ട്ടരും കരുക്കള്‍ നീക്കിത്തുടങ്ങി. ഇതിനു മുന്നോടിയായി നേരത്തെ മുന്‍ ബിജെപി അധ്യക്ഷന്‍ നിതിന്‍ ഗഡ്കരി ബേദിയെ ഡല്‍ഹിയുടെ മുഖ്യമന്ത്രിയാക്കാന്‍ ആഗ്രഹമുണ്ടെന്ന് പറഞ്ഞ് ആദ്യ വെടി പൊട്ടിച്ചിരുന്നു.

ലോകസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനു മുമ്പായിരുന്നു അത്. രാജ്യ ഭരണം ഇതിനു മുമ്പും കൈപ്പിടിയിലൊതുക്കാന്‍ ബിജെപിക്കു കഴിഞ്ഞിട്ടുണ്ട് എങ്കിലും ഇന്ദ്രപ്രസ്ഥത്തില്‍ വിജയക്കൊടി പാറിക്കാന്‍ അവര്‍ക്കു കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി കോണ്‍ഗ്രസാണ് ഇവിടെ ഭരിച്ചിരുന്നത്.
അത്തരം ഒരു ആവശ്യം ബിജെപി മുന്നോട്ട് വച്ചാല്‍ അംഗീകരിക്കുമെന്നും കിരണ്‍ ബേദി . - See more at: http://www.asianetnews.tv/news/article/11654_Kiran-Bedi-hints-at-joining-politics#sthash.Lt2H6hvq.dpuf

നേരത്തെ രാഷ്ട്രീയത്തിനോട് പുറം തിരിഞ്ഞി നിന്ന ബേദി അത്തരം ഒരു ആവശ്യം ബിജെപി മുന്നോട്ട് വച്ചാല്‍ അംഗീകരിക്കുമെന്നും പറഞ്ഞ് വന്നിരിക്കുന്നത് ആശങ്കയോടെയാണ് കജ്രിവാള്‍ ക്യാമ്പ് വീക്ഷിക്കുന്നത്.

കഴിഞ്ഞ ഡിസംബറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപി ഹര്‍ഷ വര്‍ധനെയായിരുന്നു മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തി കാട്ടിയിരുന്നത്. എന്നാല്‍ നിയമസഭയില്‍ വലിയ കക്ഷിയായിരുന്നെങ്കിലും കോണ്‍ഗ്രസിന്റെ പിന്തുണയോടെ ആം ആദ്മി പാര്‍ട്ടി അധികാരത്തിലെത്തുകയുമായിരുന്നു.

എന്നാല്‍ 49 ദിവസങ്ങള്‍ക്കു ശേഷം കെജ്രിവാള്‍ മന്ത്രിസഭ ജനലോക്പാല്‍ ബില്‍ പാസാക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് രാജി വയ്ക്കുകയായിരുന്നു. തുടര്‍ന്ന് നടന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി ഡല്‍ഹി തൂത്തു വാരിയതോടെ അനുകൂലമായ സാഹചര്യം പരമാവധി മുതലാക്കാനാണ് ബിജെപിയിലെ മോഡി ക്യാമ്പിന്റെ ശ്രമം.

ബിജെപിയുടെ ദില്ലി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകാന്‍ തയ്യാറെന്ന് പറഞ്ഞ് മുന്‍ ഐപിഎസ് ഉദ്യോഗസ്ഥയും അണ്ണാ ഹസാരെ സംഘത്തിലെ പ്രധാനിയുമായിരുന്ന കിരണ്‍ ബേദി രംഗത്ത് വന്നത് മാറിയ രാഷ്ട്രീയ സാഹചര്യത്തില്‍ വന്‍ മാറ്റമാണ് നിരീക്ഷകര്‍ കാണുന്നത്.

ബിജെപിക്കു പുറത്ത് മോഡിയെ അനുകൂലിക്കുന്നവരില്‍ പ്രമുഖ്യും ജനസ്വീകാര്യത്യുമുള്ള വ്യക്തിയാണ് കിരണ്‍ ബേദി എന്നത് കാര്യങ്ങള്‍ കുറേക്കൂടി എളുപ്പമാക്കുന്നു. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തികാട്ടിയ ഹര്‍ഷ വര്‍ധന്‍ ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിലാണ് കിരണ്‍ ബേദി ആ സ്ഥാനത്തേക്ക് എത്തുന്നത്.