ബ്രസീലിയന്‍ ബാലന്‍ ഫുട്‌ബോള്‍ കളിക്കുന്നത് മോദി കാരണമോ ?; പണി പാളിയതോടെ ട്വീറ്റ് പിന്‍‌വലിച്ച് റിജ്ജു തലയൂരി

Webdunia
ചൊവ്വ, 3 ജൂലൈ 2018 (14:46 IST)
ബ്രസീലിയന്‍ ബാലന്‍ ഫുട്‌ബോള്‍ കളിക്കുന്ന ദൃശ്യങ്ങള്‍ നരേന്ദ്ര മോദിയുടെ നേട്ടമാക്കി തീര്‍ക്കാന്‍ ശ്രമിച്ച കിരണ്‍ റിജ്ജുവിനെ പൊളിച്ചടുക്കി സോഷ്യല്‍ മീഡിയ.

മോദി ഇന്ത്യന്‍ കായികമേഖലയ്‌ക്ക് മികച്ച സംഭാവനകള്‍ നല്‍കുന്നുണ്ടെന്ന് വരുത്തി തീര്‍ക്കാനാണ് ബ്രസീലിലെ ആറു വയസുകാരന്‍ ഫുട്‌ബോള്‍ കളിക്കുന്ന ദൃശ്യം റിജ്ജു ട്വീറ്റ് ചെയ്‌തത്.

കിരണ്‍ റിജ്ജു ദൃശ്യങ്ങള്‍ പങ്കുവച്ചതിന് പിന്നാലെ ചിത്രത്തിന്റെ സത്യാവസ്ഥ സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞു.

അടുത്ത നെയ്മറെന്നു ബ്രസീലിയന്‍ ആരാധകര്‍ വിശേഷിപ്പിക്കുന്ന ആറു വയസുകാരന്‍ മാര്‍കോ ആന്റോണിയോയുടെ ദൃശ്യങ്ങളാണ് ഇന്ത്യന്‍ ബാലന്‍ എന്ന പേരില്‍ റിജ്ജു ട്വീറ്റ് ചെയ്‌തതെന്ന് ഫുട്‌ബോള്‍ ആരാധകര്‍ കണ്ടെത്തി.

നീക്കം പരാജയപ്പെട്ടുവെന്ന് മനസിലായതോടെ റിജ്ജു ട്വീറ്റ് പിന്‍‌വലിച്ചു. മാര്‍ക്കോയുടെ ഇന്‍സ്റ്റഗ്രാം പേജില്‍ പോസ്റ്റ് ചെയ്ത വീഡിയോയാണ് റിജ്ജു മോദിയുടെ ഇമേജ് വര്‍ദ്ധിപ്പിക്കാന്‍ ഉപയോഗിച്ചത്.

മോദി കായിക വിനോദങ്ങള്‍ക്ക് പ്രത്യേകിച്ചും ഫുട്ബോളിനു വളരെയേറെ പ്രാധാന്യം നല്‍കുന്നുണ്ട്. അതിനാലാണ് നമ്മുടെ ഈ ചെറുതലമുറ ഇത്രയും നന്നായി കളിക്കുന്നത് - എന്നായിരുന്നു റിജ്ജുവിന്റെ ട്വീറ്റ്.

അനുബന്ധ വാര്‍ത്തകള്‍

Next Article