150 രൂപയ്‌ക്കായി സുഹൃത്തിനെ കഴുത്ത് ഞെരിച്ചു കൊന്നു

Webdunia
തിങ്കള്‍, 18 ഓഗസ്റ്റ് 2014 (14:39 IST)
മുറിയുടെ വാടകയുമായി ബന്ധപ്പെട്ടുള്ള തര്‍ക്കത്തില്‍ 150യ്ക്കായി യുവാവ് സുഹൃത്തിനെ ക്രൂരമായി കൊലപ്പെടുത്തി. കഴുത്തില്‍ പ്ലാസ്റ്റിക് കയര്‍ മുറുക്കിയായിരന്നു കൊലപാതകം നടത്തിയത്. കൊലപാതകം നടത്തിയ ഫൂല്‍ പ്രസാദിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ഫൂല്‍ പ്രസാദും കൊല്ലപ്പെട്ട ശാന്താറാമും ഒരുമിച്ചാണ് താമസിച്ചിരുന്നത്. ഈ മുറിയുടെ വാടക പങ്ക് വെച്ചാണ് ഇരുവരും നല്‍കിയിരുന്നത്. എന്നാല്‍ ശമ്പളം ലഭിക്കാത്തതിനാല്‍ ശാന്താറാമിന് ഒരുതവണത്തെ പങ്ക് നല്‍കാന്‍ താമസിക്കുകയായിരുന്നു.

നിരവധി തവണ ശാന്താറാമിനോട് പണം ചോദിച്ചെങ്കിലും ഈ കാരണത്താല്‍ പണം നല്‍കാതിരുന്ന ശാന്താറാമിനെ മുന്‍കൂട്ടി തീരുമാനിച്ചതിനനുസരിച്ച് ഫൂല്‍ പ്രസാദ് കൊല്ലുകയായിരുന്നു.

ഡല്‍ഹിയിലെ ബദര്‍പൂരില്‍ വെച്ച് ഫൂല്‍ പ്രസാദിനെ പൊലീസ് അറസ്റ്റ് ചെയ്തു. നേപ്പാളിലേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാളെ പിടികൂടിയതെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ ജുലൈ 27നായിരുന്നു സംഭവം നടന്നത്.