ഇന്ത്യയില്‍ കൊവിഡ് മൂലം മാതാവിനേയും പിതാവിനേയും നഷ്ടപ്പെട്ടത് ഒരു ലക്ഷത്തിലധികം കുട്ടികള്‍ക്ക്; ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്ത്

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 17 ജനുവരി 2022 (14:20 IST)
ഇന്ത്യയില്‍ കൊവിഡ് മൂലം മാതാവിനേയും പിതാവിനേയും നഷ്ടപ്പെട്ടത് ഒരു ലക്ഷത്തിലധികം കുട്ടികള്‍ക്ക്. കേന്ദ്ര ബാലാവകാശ കമ്മീഷനാണ് ഇക്കാര്യം സുപ്രീംകോടതിയെ അറിയിച്ചത്. മാതാവിനേയും പിതാവിനേയും നഷ്ടപ്പെട്ടത് 10,094 കുട്ടികള്‍ക്കാണ്. അതേസമയം ഒരു രക്ഷകര്‍ത്താവിനെ നഷ്ടപ്പെട്ടത് 1,36,910 കുട്ടികള്‍ക്കാണ്. 488 കുഞ്ഞുങ്ങളാണ് കൊവിഡ് കാലത്ത് ഉപേക്ഷിക്കപ്പെട്ടത്. 
 
ബാല്‍സ്വരാജ് പോര്‍ട്ടലിലെ കണക്കുകളെ ആധാരമാക്കിയാണ് ബാലാവകാശ കമ്മീഷന്‍ കണക്കുകള്‍ പറഞ്ഞത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article