ഒമിക്രോണ്‍ വ്യാപനം മാര്‍ച്ചോടെ കുറയുമെന്ന് വിദഗ്ധര്‍. നിലവില്‍ ഡല്‍റ്റ വകഭേദത്തേക്കാള്‍ വളരെ വേഗത്തിലാണ് ഒമിക്രോണ് വ്യാപിക്കുന്നത്. പ്രതിരോധ ശേഷി കുറഞ്ഞ ആളുകളിലാണ് ഒമിക്രോണ്‍ ബാധിക്കുന്നത്. വാക്‌സിന്‍ സ്വീകരിച്ചവരിലും രോഗം പിടിപെടുന്നുണ്ട്. പകര്‍ച്ച വ്യാധി വിദഗ്ധന്‍ ഡോക്ടര്‍ ആന്റണി ഫൗസിയാണ് ഇക്കാര്യം പറഞ്ഞത്. നവംബറിലാണ് ഒമിക്രോണ്‍ ആദ്യമായി ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയത്.