കേരളഹൗസിലെ റെയ്ഡ്: കേരളം പരാതി നല്‍കി

Webdunia
ചൊവ്വ, 27 ഒക്‌ടോബര്‍ 2015 (15:43 IST)
പശു ഇറച്ചി വില്‍ക്കുന്നുവെന്ന പരാതിയുടെ ഭാഗമായി ഡല്‍ഹി കേരളഹൗസില്‍ നടന്ന പോലീസ് പരിശോധനക്കെതിരെ സംസ്ഥാനം പാര്‍ലമെന്റ് സ്ട്രീറ്റ് പോലീസില്‍ പരാതി നല്‍കി. അനുമതി ഇല്ലാതെ കേരളാ ഹൗസില്‍ പരിശോധിച്ചതിനാണ് പോലീസില്‍ പരാതിപ്പെട്ടത്.

ഡല്‍ഹിയിലുണ്ടായിരുന്ന ചീഫ് സെക്രട്ടറി ജിജി തോംസണ്‍ റസിഡന്റ് കമ്മിഷണര്‍ ഉള്‍പ്പെടെയുള്ളവരുമായി ചര്‍ച്ച നടത്തി.അതിനിടെ പോലീസ് പരിശോധന നടത്തിയ നടപടിയെ വിമര്‍ശിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ രംഗത്തെത്തി. ഡല്‍ഹി പോലീസ് ബിജെപി സേനയെ പോലെ പ്രവര്‍ത്തിക്കുന്നുവെന്നും കുറ്റപെടുത്തി