ഡെല്‍ഹി നിയമസഭ പിരിച്ച് വിട്ട് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കണമെന്ന് ഡെല്‍ഹി മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ആവശ്യപ്പെട്ടു. ട്വിറ്ററിലൂടെയാണ് കെജ്രിവാള്‍ ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. ഇക്കാര്യമുന്നയിച്ച് പാര്‍ട്ടി എംഎല്‍എമാര്‍ക്കൊപ്പം വൈകുന്നേരം 6.30-ന് രാഷ്ട്രപതിഭവനിലെത്തുമെന്നാണ് കേജരിവാള്‍ ട്വിറ്ററിലൂടെ അറിയിച്ചിരിക്കുന്നത്.
ബിജെപി ഡല്‍ഹിയില്‍ അധികാര കുതിരക്കച്ചവടത്തിനു ശ്രമിക്കുകയാണെന്നും എഎപി എംഎല്‍എമാരെ സമീപിച്ചതായും കേജരിവാള്‍ ആരോപിച്ചു. ബിജെപി പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയതായി എഎപി എംഎല്‍എ വന്ദന കുമാരിയും ആരോപിച്ചു.
കോണ്‍ഗ്രസിന്റെ പിന്തുണയോടെ മുഖ്യമന്ത്രിപദത്തിലെത്തിയ കേജരിവാള്‍ ലോക്പാല്‍ ബില്‍ പാസാക്കാനാവാത്തതില്‍ പ്രതിഷേധിച്ച് രാജിവച്ചിരുന്നു. ഇതേ തുടര്‍ന്ന് ഡല്‍ഹി ഇപ്പോള്‍ രാഷ്ട്രപതി ഭരണത്തിന്‍കീഴിലാണ്.