തിരഞ്ഞെടുപ്പ് പത്രികയിലെ വാഗ്ദാനമായ സൌജന്യ വൈഫൈ സംവിധാനം ഒരു വര്‍ഷത്തിനകം യാഥാര്‍ത്ഥ്യമാകുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ഇതിനായി നിരവധി കടമ്പകള്‍ കടക്കേണ്ടതുണ്ടെന്നും ഒരുവര്‍ഷത്തിനുള്ളില്‍ സൌജന്യ വൈഫൈ ഏര്‍പ്പെടുത്താന്‍ കഴിയുമെന്നും കെജ്രിവാള്‍ പറഞ്ഞു.
ഇതുകൂടാതെ പ്രകടനപത്രികയില്‍ അവകാശപ്പെട്ടതുപോലെ വെള്ളത്തിന്റേയും വൈദ്യുതിയുടെയും നിരക്ക് ഉടന്‍ തന്നെ കുറയ്ക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കെജ്രിവാള്‍ പറഞ്ഞു.