കശ്മീരിലെ ബാരാമുള്ളയില്‍ രണ്ട് തീവ്രവാദികളെ സൈന്യം വധിച്ചു. റാഫിയാബാദില്‍ കാട്ടിലൊളിച്ച ഇവരെ ഏറ്റുമുട്ടലിനൊടുവിലാണ് വധിച്ചത്. അഞ്ച് തീവ്രവാദികള്‍ നുഴഞ്ഞുകയറിയതായി വിവരം കിട്ടിയതിനെത്തുടര്‍ന്ന് സൈന്യം നടത്തിയ പരിശോധനയിലാണ് ഇവരെ കണ്ടെത്തിയത്.
മൂന്നു പേര്‍ കാട്ടില്‍ ഒളിച്ചിരിക്കുന്നുവെന്ന സംശയത്തെത്തുടര്‍ന്ന് പരിശോധന തുടരുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അതിര്‍ത്തിവഴി നുഴഞ്ഞുകയറ്റം കൂടുതലാണ്. പാക് അധീന കശ്മീരില്‍ കൂടി ഇന്ത്യയിലേക്ക് മുന്നൂറോളം തീവ്രവാദികള്‍ നുഴഞ്ഞുകയറാന്‍ തയ്യാറെടുത്തിരിക്കുകയാണ് എന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.