ജമ്മു കാഷ്മീരിലെ കാത്വ ജില്ലയില്‍ തീവ്രവാദികള്‍ നടത്തിയ നുഴഞ്ഞുകയറ്റശ്രമം ഇന്ത്യന്‍ സൈന്യം പരാജയപ്പെടുത്തി. ഇന്തോ-പാക് അതിര്‍ത്തിയിലെ ഹീരാനഗര്‍ സെക്ടറില്‍ തിങ്കളാഴ്ച അര്‍ധരാത്രിയാണ് നുഴഞ്ഞുകയറ്റശ്രമം നടന്നത്.
അതിര്‍ത്തിയില്‍ പട്രോളിംഗ് നടത്തിയിരുന്ന ബിഎസ്‌എഫ് സൈനികരാണ് ഏതാനും ചിലര്‍ അതിര്‍ത്തി കടക്കാന്‍ ശ്രമിക്കുന്നത് കണ്ടെത്തിയത്. തുടര്‍ന്ന് ബിഎസ്‌എഫും നുഴഞ്ഞുകയറ്റക്കാരും തമ്മില്‍ കനത്ത വെടിവയ്പ്പ് നടന്നു.
സൈന്യത്തിന്റെ ശക്തമായി തിരിച്ചടിച്ചതോടെ തീവ്രവാദികള്‍ പിന്തിരിയുകയായിരുന്നു. നിയന്ത്രണരേഖയില്‍ സുരക്ഷാസൈന്യവും ജമ്മു, സാംബ, കത്വ ജില്ലകളിലെ അന്താരാഷ്ട്ര അതിര്‍ത്തികളില്‍ ബിഎസ്‌എഫ് സൈനികരുമാണ് പട്രോളിംഗ് നടത്തുന്നത്.