ജമ്മുകശ്മീരിലെ മൂന്നിടങ്ങളിലായി നടന്ന ഏറ്റുമുട്ടലില്‍ ഏഴു ഭീകരരെ വധിച്ചതായി കശ്മീര്‍ പൊലീസ്

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 20 ജൂണ്‍ 2022 (16:52 IST)
ജമ്മുകശ്മീരിലെ മൂന്നിടങ്ങളിലായി നടന്ന ഏറ്റുമുട്ടലില്‍ ഏഴു ഭീകരരെ വധിച്ചതായി കശ്മീര്‍ പൊലീസ്. പുല്‍വാമ, കുല്‍ഗാം, കുപ്വാര എന്നിവിടങ്ങളിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. കഴിഞ്ഞദിവസം രാത്രിയും ഇന്ന് രാവിലെയുമാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്.
 
കൊല്ലപ്പെട്ടവരില്‍ ഒരാള്‍ പാക്കിസ്ഥാന്‍ സ്വദേശിയായ ലഷ്‌കര്‍ ഇ ത്വയിബപ്രവര്‍ത്തകനാണ്. കുല്‍ഗാമിലെ ഏറ്റുമുട്ടലില്‍ രണ്ടും പുല്‍വാമയിലെ ഏറ്റുമുട്ടലില്‍ ഒരു ഭീകരനുമാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം കശ്മീരില്‍ ഒരു സബ് ഇന്‍സ്‌പെക്ടറെ ഭീകരര്‍ കൊലപ്പെടുത്തിയിരുന്നു. സാബോറ എസ് ഐ ഫറൂഖ് അമിര്‍ ആണ് കൊല്ലപ്പെട്ടത്.

അനുബന്ധ വാര്‍ത്തകള്‍

Next Article