മുംബൈ: നഗരത്തിൽ രാത്രി ചുറ്റികറങ്ങുന്നത് കുറ്റമല്ലെന്ന് കോടതി. മുംബൈയിൽ രാത്രി റോഡിൽ കണ്ടയാൾക്കെതിരെ കേസെടുത്ത പോലീസ് നടപടി റദ്ദാക്കികൊണ്ടാണ് കോടതിയുടെ നടപടി. മുംബൈ പോലുള്ള ഒരു നഗരത്തിൽ രാത്രി ചുറ്റികറങ്ങി എന്നത് കുറ്റകരമല്ല. കർഫ്യൂ പോലുള്ള നിയന്ത്രണങ്ങൾ ഒന്നും ഇല്ലാത്ത സമയത്തായിരുന്നു ഇയാൾ രാത്രിയിൽ ഇറങ്ങിയതെന്നും കോടതി നിരീക്ഷിച്ചു. രാത്രി സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെന്ന് കാണിച്ചാണ് പോലീസ് കേസെടുത്തിരുന്നത്.