അഗ്നിപഥ് പദ്ധതി: 'അഗ്നിവീര്‍' ആകാന്‍ രജിസ്‌ട്രേഷന്‍ എന്നുമുതല്‍? കരസേന വിജ്ഞാപനമിറക്കി

Webdunia
തിങ്കള്‍, 20 ജൂണ്‍ 2022 (16:29 IST)
അഗ്നിപഥ് പദ്ധതിയില്‍ കരസേന വിജ്ഞാപനമിറക്കി. കരസേനയില്‍ അഗ്നിവീര്‍ ആകാന്‍ ജൂലൈ 22 മുതല്‍ രജിസ്‌ട്രേഷന്‍ ആരംഭിക്കും. നാവികസേനയിലേക്കുള്ള വിജ്ഞാപനം വരുംദിവസങ്ങളില്‍ പുറത്തിറങ്ങും. വ്യോമസേനയിലേക്കുള്ള വിജ്ഞാപനം നേരത്തെ ഇറക്കിയിരുന്നു. 
 
അഗ്നിവീറിനുള്ള വേതനം, ആനുകൂല്യം തുടങ്ങിയ കാര്യങ്ങളെല്ലാം കരസേന പുറത്തിറക്കിയ വിജ്ഞാപനത്തില്‍ വിശദമാക്കുന്നുണ്ട്. അഗ്‌നിവീറിന് ആദ്യവര്‍ഷം മുപ്പതിനായിരം രൂപ ശമ്പളം ലഭിക്കും. പെന്‍ഷന്‍, ഗ്രാറ്റുവിറ്റി തുടങ്ങിയവ ലഭിക്കില്ല. നിയമനം നാലുവര്‍ഷത്തേക്ക്. പിന്നീട് വിരമിക്കല്‍, ഇവരില്‍ 25 ശതമാനം പേര്‍ക്ക് സ്ഥിര നിയമനം നല്‍കും. വിരമിക്കുന്നവര്‍ക്ക് സേവാനിധി എന്ന പേരില്‍ ഒരു തുകയും നല്‍കും. ആദ്യഘട്ടത്തില്‍ 40,000 പേരെ നിയമിക്കാനാണ് കരസേന ഉദ്ദേശിക്കുന്നത്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article