കശ്മീരില്‍ ചൈനീസ് ഗ്രനേഡുകളുമായി ഭീകരന്‍ അറസ്റ്റില്‍

ശ്രീനു എസ്
ശനി, 26 ഡിസം‌ബര്‍ 2020 (11:08 IST)
കശ്മീരില്‍ ചൈനീസ് ഗ്രനേഡുകളുമായി ഭീകരന്‍ അറസ്റ്റില്‍. സെയ്ദാബാദ് പഷ്തുന സ്വദേശിയായ അമീര്‍ അഷ്‌റഫ് ഖാനാണ് അറസ്റ്റിലായത്. പ്ലാസ്റ്റിക് ജാറിലായിരുന്നു ഇയാള്‍ ഗ്രനേഡുകള്‍ സൂക്ഷിച്ചിരുന്നത്. രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇയാള്‍ അറസ്റ്റിലാകുന്നത്.
 
ഇന്ന് രാവിലെ 42 രാഷ്ട്രിയ റൈഫില്‍സ്, 180 ബിഎന്‍ സെന്‍ട്രല്‍ റിസര്‍വ് പൊലീസ് ഫോഴ്‌സ് എന്നിവര്‍ ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഭീകരനെ പിടികൂടിയത്. വിവിധവകുപ്പുകള്‍ ചേര്‍ത്ത് ഇയാള്‍ക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

Next Article