ഭീകരരുമായി ഏറ്റുമുട്ടൽ; മൂന്ന് ബി എസ് എഫ് ജവാന്മാർ കൊല്ലപ്പെട്ടു, തിരച്ചിൽ തുടരുന്നു

Webdunia
ചൊവ്വ, 9 ഓഗസ്റ്റ് 2016 (07:51 IST)
കശ്മീരിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ മൂന്ന് ബി എസ് എഫ് ജവാന്മാർ കൊല്ലപ്പെട്ടു. ഏറ്റുമുട്ടലി ഭീകരനും രണ്ട് ജവാന്മാരും കൊല്ലപ്പെട്ടു. അഞ്ച് ജവാന്മാർക്ക് പരുക്കേറ്റു. ഇതിൽ ഒരാൾ പിന്നീട് മരിച്ചു. വടക്കൻ ജില്ലയിലെ കുപ്‌വാര ജില്ലയിൽ മാപ്പിൽ സെക്ടറിലാണ് സംഭവം. പ്രദേശത്ത് ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിനിടയിലാണ് ആക്രമണം നടന്നത്.
 
സബ് ഇന്‍സ്പെക്ടര്‍ മൊഹീന്ദര്‍ യാദവ്, ഹെഡ് കോണ്‍സ്റ്റബ്ള്‍ സി പി സിങ്, കോണ്‍സ്റ്റബ്ള്‍ ബാബു ഷാന്‍ എന്നിവരാണ് കൊല്ലപ്പെട്ട ബി എസ് എഫ് ജവാന്മാര്‍. ഭീകരര്‍ക്കായി പ്രദേശത്ത് സൈന്യം തിരച്ചില്‍ തുടരുകയാണ്. അതേസമയം, സംസ്ഥാനത്ത് കഴിഞ്ഞ ദിവസം യുവാവിനെ വെടിവെച്ച്കൊന്ന സംഭവത്തിൽ പ്രക്ഷോഭം തുടരുകയാണ്. സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്.
 
Next Article