കാശ്മീരില്‍ കോൺഗ്രസ് തൂത്തെറിയപ്പെടുമെന്ന് മോഡി

Webdunia
ബുധന്‍, 17 ഡിസം‌ബര്‍ 2014 (08:43 IST)
ജമ്മുവിന് ഏറ്റവും നഷ്ടം നൽകിയത് കോൺഗ്രസാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. നാഷണൽ കോൺഗ്രസും പിഡിപിയും കോൺഗ്രസും ഒത്തുചേര്‍ന്നുള്ള കച്ചവടമാണ് കാശ്മീരിൽ നടക്കുന്നതെന്നും. ഈ തെരഞ്ഞെടുപ്പിലൂടെ മൂന്ന് പാര്‍ട്ടികളും തൂത്തെറിയപ്പെടുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

കാശ്മീരിൽ ജയിക്കാറുള്ള കോണ്‍ഗ്രസ് ജമ്മു മേഖലയുടെ പ്രമാണങ്ങളും താല്‍പ്പര്യങ്ങളും തകര്‍ക്കുകയാണ് ചെയ്യുന്നത്. ബിജെപിക്ക് ഒരു സീറ്റുപോലും കാശ്മീരില്‍ ലഭിക്കില്ലെന്നാണ് പ്രതിപക്ഷ കക്ഷികൾ പ്രചരിപ്പിക്കുന്നത്. കാശ്മീരിനെയും ജമ്മുവിനെയും അവർ വേർതിരിച്ചു കാണുന്നത് എന്തിനാണ്. ഇരു മേഖലകളെയും പ്രാദേശികമായി ഭിന്നിച്ചു സംസാരിക്കുന്നത് അവർക്ക് യോജിച്ചതാണോയെന്നും നരേന്ദ്ര മോഡി ചോദിച്ചു.

ജമ്മുവിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്ന നാഷണൽ കോൺഗ്രസിനും പിഡിപിക്കും കോൺഗ്രസിനും ഇത്തവണ പിഴ്യ്ക്കുമെന്നും. കാശ്മീർ കേന്ദ്രീകരിച്ചുള്ള പാർട്ടികളെ അക്കൗണ്ട് തുറക്കാൻ അനുവദിക്കരുതെന്നും. സംസ്ഥാനത്തെ മുൻ വോട്ടിംഗ് റെക്കോ‌ർഡുകൾ ഭേദിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡി വ്യക്തമാക്കി. തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് മൗലാനാ ആസാദ് സ്റ്റേഡിയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജമ്മുകാശ്മീരിൽ ഡിസംബർ 20നാണ് അവസാനഘട്ട വോട്ടെടുപ്പ്. ജമ്മു,​ രജൗരി,​ കത്വാ ജില്ലകളിലെ 20 സീറ്റുകളിലേക്കാണ് പോളിംഗ് നടക്കുന്നത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.