കരുണാനിധിക്ക് മറീനയില്‍ ഇടമില്ല; പൊട്ടിത്തെറിച്ച് പ്രവര്‍ത്തകര്‍ - ആശുപത്രിക്ക് മുമ്പില്‍ വന്‍ പ്രതിഷേധം

Webdunia
ചൊവ്വ, 7 ഓഗസ്റ്റ് 2018 (21:07 IST)
അന്തരിച്ച തമിഴ്നാട് മുൻമുഖ്യമന്ത്രി എം കരുണാനിധിയുടെ സംസ്‌കാര ചടങ്ങിന് മറീന ബീച്ചില്‍ സ്ഥലം നൽകില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയതില്‍ പ്രതിഷേധിച്ച് കാവേരി ആശുപത്രിക്ക് മുമ്പില്‍ പ്രതിഷേധം. നൂറ് കണക്കിനാളുകളാണ് ശക്തമായ പ്രതികരണവുമായി രംഗത്തുവന്നത്.

കലൈഞ്ജര്‍ക്ക് അന്ത്യവിശ്രമം ഒരുക്കാന്‍ ഗിണ്ടിയിലെ ആണ്ണാ യൂണിവേഴ്‌സിറ്റിക്ക് മുന്നിലുള്ള സര്‍ക്കാര്‍ ഭൂമി നല്‍കാമെന്നും ശേഷം ഇവിടുത്തെ ഒരേക്കര്‍ സ്ഥലം വിട്ടു നല്‍കാമെന്നുമാണ് മുഖ്യമന്ത്രി സ്‌റ്റാലിനെ അറിയിച്ചത്. ഈ തീരുമാനത്തിനെതിരെയാണ് ഡിഎംകെ നേതാക്കളും പ്രവര്‍ത്തകരും രംഗത്തുവന്നത്.

ബുധനാഴ്‌ച പുലര്‍ച്ചെ നാലുമണിയോടെ കരുണാനിധിയുടെ മൃതദേഹം രാജാജി നഗറിൽ പൊതു ദര്‍ശനത്തിന് വെക്കാനും വൈകുന്നേരത്തോടെ സംസ്‌കാര ചടങ്ങുകള്‍ നടത്താനുമാണ് അധികൃതരുടെ തീരുമാനം. പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുന്ന സമയം കൂടി പരിഗണിച്ചാകും ചടങ്ങുകള്‍ നടക്കുക.

അനുബന്ധ വാര്‍ത്തകള്‍

Next Article