നിങ്ങള്‍ക്ക് ബലാത്സംഗ വാര്‍ത്തകള്‍ മാത്രമേ നല്‍കാനുള്ളോ? ക്ഷുഭിതനായി കര്‍ണ്ണാടക മുഖ്യമന്ത്രി

Webdunia
ചൊവ്വ, 22 ജൂലൈ 2014 (18:12 IST)
നിങ്ങള്‍ക്ക് ബലാത്സംഗ വാര്‍ത്തകള്‍ മാത്രമേ നല്‍കാനുള്ളോയെന്ന് ചോദിച്ചുകൊണ്ട് കര്‍ണ്ണാടക മുഖ്യമന്ത്രി മാധ്യമ പ്രവര്‍ത്തകരൊട് ക്ഷുഭിതനായി.  ബാംഗ്ളൂരില്‍ ആറു വയസുകാരിയെ സ്കൂളില്‍ പീഡിപ്പിച്ച സംഭവവുമായി ബന്ധപ്പെട്ട് ചോദ്യങ്ങള്‍ ചോദിച്ച മാധ്യമ പ്രവര്‍ത്തകര്‍ക്കാണ് മന്ത്രിയുടെ കോപത്തിന് ഇരയാകേണ്ടിവന്നത്.
 
എന്നാല്‍ ദേഷ്യത്തോടെ വിളിച്ചു ചോദിച്ച മുഖ്യന്‍ ഇപ്പോള്‍ ആപ്പിലായിരിക്കുകയാണ്. മുഖ്യന്റെ ചോദ്യം കര്‍ണ്ണാടകയിലെ മാധ്യമങ്ങള്‍ ആഘോഷിക്കുകയാണ്. ബലാത്സംഗങ്ങള്‍ തുടര്‍ക്കഥയായിട്ടും നടപടി സ്വീകരിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു എന്ന് വിമര്‍ശനം ഉയര്‍ന്നിരിക്കുന്നതിനിടെയാണ് പുതിയ വിവാദം. 
 
സംഭവവുമായി ബന്ധപ്പെട്ട് ആവശ്യമായ എല്ലാ നടപടികളും സര്‍ക്കാര്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. എവിടെയെല്ലാം ഗുണ്ടാനിയമം പ്രയോഗിക്കാമോ അവിടെയെല്ലാം പ്രയോഗിക്കുമെന്നും സിദ്ധരാമയ്യ അവസാനം പറഞ്ഞു.  
 
കഴിഞ്ഞ വെള്ളിയാഴ്ച ലൈംഗികാതിക്രമങ്ങളെ കുറിച്ച് ചര്‍ച്ച നടക്കുന്പോള്‍ സിദ്ധരാമയ്യ നിയമസഭയില്‍ ഉറങ്ങുന്ന ദൃശ്യങ്ങള്‍ ടി.വി ചാനലുകള്‍ പുറത്ത് വിട്ടിരുന്നു. എന്നാല്‍ താന്‍ ഉറങ്ങുകയല്ല,​ ചര്‍ച്ച ശ്രദ്ധിക്കുകയായിരുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ വാദം.