കർണാടക നിയമസഭ തെരഞ്ഞെടുപ്പ് 2018; കന്നഡ രാഷ്ട്രീയത്തിന് ഇന്ന് ക്ലൈമാക്സ്, വോട്ടെടുപ്പ് തുടങ്ങി- കോൺഗ്രസ് ആത്മവിശ്വാസത്തിൽ

Webdunia
ശനി, 12 മെയ് 2018 (08:27 IST)
രാജ്യം ഉറ്റ് നോക്കുന്ന കർണാടകയിൽ വോട്ടെടുപ്പ് തുടങ്ങി. 224 ല്‍ 222 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുക. മറ്റ് രണ്ട് മണ്ഡലങ്ങളിലെ വോട്ടെടുപ്പ് മാറ്റിവെച്ചിരിക്കുകയാണ്. വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ കണ്ടെടുത്ത ആര്‍.ആര്‍ നഗറിലും സ്ഥാനാര്‍ത്ഥി മരിച്ച ജയനഗറിലുമാണ് തിരഞ്ഞെടുപ്പ് മാറ്റിവെത്.
 
പ്രധാനമന്ത്രി നരേന്ദ്രമോദിയും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും എഐസിസി നേതാക്കളും രംഗത്തിറങ്ങി ശക്തമായ പ്രചരണമായിരുന്നു നടന്നത്. 2013 നിയമസഭാ തിരഞ്ഞെടുപ്പിലെ പോളിങ് 70.23 ശതമാനമായിരുന്നു. 
 
കർണാടക തങ്ങൾക്ക് തന്നെയെന്ന് ഉറപ്പിച്ചിരിക്കുകയാണ് കോൺഗ്രസ്. അതിന്റെ ആത്മവിശ്വാസം സ്ഥാനാർത്ഥികൾക്കെല്ലാം ഉണ്ട്. അതേസമയം, ദക്ഷിണേന്ത്യയിലേക്കുള്ള കവാടം കർണാടകയാണെന്ന വിശ്വാസം ബിജെപി ദേശീയ പ്രസിഡന്റ് അമിത് ഷാ പ്രചാരണ വേദികളിൽ പങ്കിട്ടിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

Next Article