സംസാരം മാത്രം: തെരഞ്ഞെടുപ്പ് സമയത്ത് കപിൽ സിബലിനെ എവിടെയും കണ്ടില്ല: അധീർ രഞ്ജൻ ചൗധരി

Webdunia
ബുധന്‍, 18 നവം‌ബര്‍ 2020 (11:39 IST)
ബിഹാർ തെരെഞ്ഞെടുപ്പിലെ പരാജയത്തിൽ കോൺഗ്രസ്സ് നേതൃത്വത്തെ രൂക്ഷമായി വിമർശിച്ച കപിൽ സിബലിന് കടുത്ത ഭാഷയിൽ മറുപടി നൽകി അധീർ രഞ്ജൻ ചൗധരി. നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന ബിഹാറിലോ ഉപതെരഞ്ഞെടുപ്പ് നടന്ന മറ്റു സംസ്ഥാനങ്ങളിലോ കപിൽ സിബലിനെ കണ്ടിട്ടുപോലുമില്ലെന്നും. ഒന്നും ചെയ്യാതെ സംസാരിച്ചതുകൊണ്ട് അത് ആത്മപരിശോധനയാകില്ലെന്നും അധിർ രഞ്ജൻ ചൗധരി തുറന്നടിച്ചു.
 
'ഇത്തരം കാര്യങ്ങളെല്ലാം കപിൽ സിബൽ നേരത്തെയും പറഞ്ഞിട്ടുണ്ട്. വലിയ ആശങ്കകൾ തന്നെ അദ്ദേഹത്തിനുണ്ട്.എന്നാൽ തെരഞ്ഞെടുപ്പ് നടന്ന ബിഹാർ, മധ്യപ്രദേശ്, ഉത്തർപ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിൽ നമ്മളാരും അദ്ദേഹത്തെ കണ്ടിട്ടില്ല. ബിഹാറിലോ മധ്യപ്രദേശിലോ പോകാൻ അദ്ദേഹം തയ്യാറായിരുന്നെങ്കിൽ പറയുന്നതിൽ കാര്യമുണ്ടെന്ന് കരുതമായിരുന്നു. ഒന്നും ചെയ്യാതെ വെറുതെ സംസാരിയ്ക്കുന്നതിനെ ആത്മപരിരിശോധനയായി കാണാനാകില്ല'. അധീർ രഞ്ജൻ ചൗധരി പറഞ്ഞു. 

അനുബന്ധ വാര്‍ത്തകള്‍

Next Article