മൊബൈൽഫോൺ വാങ്ങി നൽകി പ്രായപൂർത്തിയാവാത്ത 50ഓളം പെൺകുട്ടികളെ പീഡിപ്പിച്ചു: സർക്കാർ എഞ്ചിനിയർ അറസ്റ്റിൽ

ബുധന്‍, 18 നവം‌ബര്‍ 2020 (09:58 IST)
ലക്നൗ: പ്രായപൂർത്തിയാവാത്ത അൻപതോളം പെൺകുട്ടികളെ പീഡനത്തിന് ഇരയാക്കിയ സർക്കാർ എഞ്ചിനിയറെ സിബിഐ അറസ്റ്റ് ചെയ്തു. മൊബൈൽ ഫോണുകളും മറ്റു ഇലക്ട്രിക് ഉപകരണങ്ങളും വാങ്ങിനൽകിയാണ് അഞ്ചിനും 16നും ഇടയിൽ പ്രായമുള്ള പെൺകുട്ടികളെ ഇയാൾ ലൈംഗികമായി ചൂഷണം ചെയ്തത്. ഉത്തർപ്രദേശ് ജലസേചന വകുപ്പിലെ എഞ്ചിനിയറാണ് അറസ്റ്റിലായ പ്രതി. ചിത്രകൂട്, ബാന്ദ്, ഹമിപൂർ എന്നി ജില്ലകളിൽനിന്നുമുള്ള പെൺകുട്ടികെളെയാണ് ഇയാൾ പീഡനത്തിന് ഇരയാക്കിയത്. 
 
പ്രതിയുടെ വീട്ടിൽ നടത്തിയ റെയിഡിൽ, എട്ട് മൊബൈൽ ഫോണുകൾ, സെക്സ് ടോയ്സ്, ലാപ്ടോപ്പുകൾ മറ്റു ഇലക്ട്രോണിക് ഉകരണങ്ങൾ എട്ടുലക്ഷം രൂപ എന്നിവ സിബിഐ പിടിച്ചെടുത്തു. വീഡിയോകളും ചിത്രങ്ങളും ഇയാൾ ഡർക്ക് വെബിൽ പ്രദർശിപ്പിയ്ക്കുകയോ, വിൽക്കുകയോ ചെയ്തിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. മൊബൈൽ ഫോണുകളും ഇലക്ട്രോണിക് ഉപകരണങ്ങളും വാങ്ങിനൽകി വശീകരിച്ചാണ് പെൺക്കുട്ടികളെ ഇരയാക്കിയത് എന്നും കുട്ടികൾ ഇക്കാര്യം പുറത്തുപറയില്ല എന്ന് ഉറപ്പുണ്ടായിരുന്നു എന്നും പ്രതി മൊഴി നൽകി.     

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍