സംസ്ഥാന സർക്കാർ സഹകരിക്കാത്തതാണ് പ്രശ്നം, കഞ്ചിക്കോട് കോച്ച് ഫാക്ടറി ഉപേക്ഷിച്ചിട്ടില്ലെന്ന് റെയിൽ‌വേ മന്ത്രി

Webdunia
തിങ്കള്‍, 18 ജൂണ്‍ 2018 (14:43 IST)
കഞ്ചിക്കോട് റെയിൽ‌വേ കോച്ച് ഫാക്ടറി ഉപേക്ഷിച്ചിട്ടില്ലെന്ന് റെയിൽ‌വേ മന്ത്രി പീയുഷ് ഗോയൽ. പദ്ധതി ഇപ്പോഴും സർക്കാർ പരിഗണനയിലാണ് പദ്ധതിയുടെ എല്ലാ വശങ്ങളും പരിശോധിച്ചതിന് ശേഷം മാത്രമേ ഇക്കാര്യത്തിൽ അന്തിമ തീരുമാനം കൈക്കോള്ളു എന്നും പിയുഷ് ഗോയൽ വ്യക്തമാക്കി. 
 
കേരളത്തിലെ റെയിൽ‌വേ വികസനത്തിന്  സംസ്ഥാന  സർക്കാർ സഹകരിക്കുന്നില്ല ആവശ്യത്തിന് ഭൂമി ഏറ്റെടുത്ത് നൽകുന്നില്ല. ഭൂമി ഏറ്റെടുക്കുന്ന കാര്യത്തിൽ സംസ്ഥാന സർക്കാർ വിമുഖത കാണിക്കുകയാണെന്നും പിയുഷ് ഗോയൽ പറഞ്ഞു. കോച്ച് ഫാക്ടറി കഞ്ചിക്കോട് തന്നെ സ്ഥാപിക്കണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ റെയിൽ‌വേ മന്ത്രിക്ക് കത്തയച്ചിരുന്നു. ഇതിനു മറുപടിയെന്നോണമാണ് പീയുഷ് ഗോയൽ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
 
2008-09 റെയിൽ‌വേ ബജറ്റിലാണ് പദ്ധതി പ്രഖ്യാപിക്കുന്നത്. പധതിക്കാവശ്യമായം 239 ഏക്കർ സ്ഥലം വർഷങ്ങൾക്ക് മുൻപ് തന്നെ സംസ്ഥാന സർക്കാർ ഏറ്റെടുത്തിരുന്നു. ഇതേ റെയിൽ‌വേ ബജറ്റിൽ റായിബറേലിയിൽ പ്രഖ്യാപിച്ച കോച്ച് ഫാക്ടറി പണി പൂർത്തിയാക്കി 2012ൽ കമ്മിഷൻ ചെയ്തിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article