ദളിത് എഴുത്തുകാരന്‍ കാഞ്ച ഐലയ്യക്ക് നേരെ കയ്യേറ്റശ്രമം. വന്ദേമാതരം വിളിക്കാന്‍ ആവശ്യപ്പെട്ട് തെലങ്കാനയിലെ ജഗിതല്‍ ജില്ലയിലെ കോറുത്‌ല ടൗണില്‍ വെച്ചാണ് ഐലയ്യക്ക് നേരെ കൈയേറ്റ ശ്രമമുണ്ടായത്. സംഭവത്തില്‍ ബിജെപി പ്രവര്‍ത്തകരും ആര്യവൈശ്യ വിഭാഗക്കാരുമാണ് ആക്രമണത്തിന് പിന്നിലെന്ന് കാഞ്ച ഐലയ്യ പറഞ്ഞു.
ഐലയ്യയെ വളഞ്ഞ പ്രവര്‍ത്തകര്‍ വന്ദേമാതരം വിളിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇന്ത്യയില്‍ തുടരണമെങ്കില്‍ വന്ദേമാതരം ചൊല്ലണമെന്നും അല്ലെങ്കില്‍ രാജ്യം വിടേണ്ടി വരുമെന്നുമാണ് ഭീഷണിപ്പെടുത്തുകയും ചെയ്തു.