കമല്‍നാഥ് പ്രതിപക്ഷ നേതാവാകുമെന്ന് സൂചന

Webdunia
തിങ്കള്‍, 19 മെയ് 2014 (15:10 IST)
ലോക്സഭാ പ്രതിപക്ഷ നേതാവ് ആരാകണമെന്ന ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ കമല്‍നാഥ്‌ പ്രതിപക്ഷ നേതാവായേക്കുമെന്നാണ്‌ റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നു.

തെരഞ്ഞെടുപ്പില്‍ കനത്ത തോല്‍വി ഏറ്റുവാങ്ങിയതോടെ കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയ ഗാന്ധിയും വൈസ്‌ പ്രസിഡന്റ്‌ രാഹുല്‍ ഗാന്ധിയും പ്രതിപക്ഷ നേതൃനിരയിലേക്ക്‌ ഇല്ലെന്ന്‌ വ്യക്തമാക്കിയിരുന്നു.

അമൃത്സറില്‍ അരുണ്‍ ജെയ്റ്റിലിയെ തറപറ്റിച്ച അമരീന്ദര്‍ സിംഗിനെയും വീരപ്പ മൊയ്‌ലിയെയും പ്രതിപക്ഷ നേതൃ സ്ഥാനത്തേക്ക്‌ പരിഗണിക്കുന്നുണ്ട്‌. ഇക്കാര്യം ഇന്ന്‌ ചേരുന്ന കോണ്‍ഗ്രസ്‌ പ്രവര്‍ത്തക സമിതി യോഗം ചര്‍ച്ച ചെയ്യും.

കോണ്‍ഗ്രസ്‌ പ്രവര്‍ത്തക സമിതിയില്‍ പുനസംഘടന നടത്താനും നേതൃത്വം ആലോചിക്കുന്നുണ്ട്‌. ഇക്കാര്യവും വരും ദിവസങ്ങളില്‍ ചര്‍ച്ചയാവും. പ്രവര്‍ത്തകസമിതി യോഗത്തില്‍ സോണിയയും രാഹുലും രാജി സന്നദ്ധത അറിയിക്കുമെന്നാണ്‌ സൂചന. എന്നാല്‍ യോഗം ഈ നിര്‍ദ്ദേശം തള്ളി ഇരുനേതാക്കളിലും പൂര്‍ണ വിശ്വാസം രേഖപ്പെടുത്തും.