ജ്യോതിരാദിത്യ സിന്ധ്യയ്‌ക്കും മാതാവ് മാധവി രാജെ സിന്ധ്യയ്‌ക്കും കൊവിഡ് സ്ഥിരീകരിച്ചു

Webdunia
ചൊവ്വ, 9 ജൂണ്‍ 2020 (16:09 IST)
ന്യൂഡൽഹി: ബിജെപി നേതാവ് ജ്യോതിരാദിത്യ സിന്ധ്യയ്‌ക്കും മാതാവിനും കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് ലക്ഷണങ്ങളോടെ ഡൽഹിയിലെ മാക്‌സ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട രണ്ടുപേരുടെയും പരിശോധനാഫലം പോസിറ്റീവായി.
 
ചുമയും പനിയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ നാലു ദിവസമായി ജ്യോതിരാദിത്യ സിന്ധ്യയും മാതാവ് മാധവി രാജെ സിന്ധ്യയും ആശുപത്രിയിലായിരുന്നു. ഇവരുടെ നില തൃപ്‌തികരമാണെന്നാണ് റിപ്പോർട്ട്.നേരത്തെ ബിജെപി വക്താവ് സംബിത് പത്രക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. എന്നാൽ അദ്ദേഹം രോഗമുക്തി നേടി ആശുപത്രി വിട്ടു.
 
ഡൽഹി മുഖ്യമന്ത്രിയായ അരവിന്ദ് കേജ്‌രിവാളും ചുമയും പനിയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കോവിഡ് പരിശോധനയ്ക്ക് വിധേയനായിരുന്നു. അദ്ദേഹത്തിന്റെ ഫലം ഇതുവരെ വന്നിട്ടില്ല

അനുബന്ധ വാര്‍ത്തകള്‍

Next Article