ആലപ്പുഴ ജില്ലയില്‍ കൊവിഡ് റാപ്പിഡ് ആന്റി ബോഡി ടെസ്റ്റുകള്‍ റാന്‍ഡം അടിസ്ഥാനത്തില്‍ ഇന്നുമുതല്‍ ആരംഭിക്കും

ശ്രീനു എസ്

ചൊവ്വ, 9 ജൂണ്‍ 2020 (15:58 IST)
ആലപ്പുഴ ജില്ലയില്‍ കൊവിഡ് റാപ്പിഡ് ആന്റി ബോഡി ടെസ്റ്റുകള്‍ റാന്‍ഡം അടിസ്ഥാനത്തില്‍ ഇന്നുമുതല്‍ ആരംഭിക്കും. സമൂഹ വ്യപനം സംബന്ധിച്ച് വിലയിരുത്തുന്നതിനാണ് റാപ്പിഡ് ആന്റീ ബോഡി ടെസ്റ്റ് നടത്തുക. കോവിഡ് വൈറസിനെതിരായ ആന്റീ ബോഡി ശരീരത്തിലുണ്ടോയെന്ന് രക്തപരിശോധ നടത്തി കണ്ടെത്തുന്നതാണ് ഇതില്‍ ചെയ്യുന്നത്. ടെസ്റ്റ് പോസീറ്റീവ് ആണെങ്കില്‍ അവരുടെ സ്രവം ശേഖരിച്ച് പ്രധാന പി.സി.ആര്‍ ടെസ്‌ററിന് വിധേയമാക്കും.
 
ജനങ്ങളുമായി കൂടുതല്‍ അടുത്തിടപഴകുന്ന വിഭാഗങ്ങളില്‍ പെട്ടവരുടെയിടയില്‍ റാന്‍ഡം ചെക്കിങ് ആണ് നടത്തുക. ടെസ്റ്റിന് ജില്ലയിലെ നടത്തിപ്പ് സംബന്ധിച്ച് ആലോചിക്കുന്നതിനായി ജില്ല കളക്ടര്‍ എ.അലക്‌സാണ്ടറുടെ അധ്യക്ഷതയില്‍ കളക്ടറുടെ ചേംബറില്‍ യോഗം ചേര്‍ന്നു. ഈ ആഴ്ച വിവിധ വിഭാഗങ്ങളില്‍ നിന്നായി 500 ടെസ്റ്റുകള്‍ പൂര്‍ത്തിയാക്കാനാണ് ആരോഗ്യ വകുപ്പ് തീരുമാനിച്ചിട്ടുള്ളതെന്ന് കളക്ടര്‍ പറഞ്ഞു. നിലവില്‍ നടന്നുവരുന്ന ആര്‍.ടി. പി.സി.ആര്‍ ഉള്‍പ്പടെയുള്ള ടെസ്റ്റുകള്‍ക്ക് പുറമേയാണ് ഈ റാപ്പിഡ് ടെസ്റ്റ് പരിശോധന. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍