പോപ് സംഗീത ലോകത്ത് തരംഗമായി മാറിയ മാജിക് കിഡ് എന്ന ഓമനപ്പേരിലറിയപ്പെടുന്ന ജസ്റ്റിൻ ബീബർ ഇന്ത്യയിൽ എത്തി. മുംബൈ ഛത്രപതി ശിവജി വിമാനത്താവളത്തിൽ പുലർച്ചെ രണ്ടിനാണ് താരം പറന്നിറങ്ങിയത്.
ഇന്ന് വൈകുന്നേരം 4.30ന് നവി മുംബൈയിലെ ഡിവൈ പാട്ടീൽ ക്രിക്കറ്റ് മൈതാനത്താണ് ജസ്റ്റിൻ ബീബറുടെ സംഗീത വിരുന്ന്. ബീബറിന്‍റെ സംഘാംഗങ്ങള്‍ ചൊവ്വാഴ്ച തന്നെ എത്തിയിരുന്നു. അമ്പതിനായിരത്തിലധികം പേർ സംഗീത പരിപാടി ആസ്വദിക്കാൻ എത്തുകയെന്നാണ് കണക്കാക്കുന്നത്.
ബീബറുടെ സാന്നിധ്യത്തില്‍ നഗരത്തില്‍ വന്‍ സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. 1500ലേറെ പൊലീസുകാരെയാണ് പരിപാടിക്കായി മാത്രം നിയോഗിച്ചിരിക്കുന്നത്. ഡ്രോൺ ഉപയോഗിച്ചുള്ള നിരീക്ഷണവും പൊലീസ് ശക്തമാക്കി. താരം താമസിക്കുന്ന ഹോട്ടലിന് വന്‍ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.