റബര്‍ വിലയിടിവ്: ജോസ് കെ മാണിക്ക് യാതൊരു ഉറപ്പും നല്‍കിയിട്ടില്ല, സംസാരിക്കുക മാത്രമാണ് ചെയ്‌തത്- നിര്‍മലാ സീതാരമന്‍

Webdunia
ചൊവ്വ, 2 ഫെബ്രുവരി 2016 (15:07 IST)
റബര്‍ വിലയിടിവുമായി ബന്ധപ്പെട്ടു ജോസ് കെ മാണിയോട് സംസാരിക്കുക മാത്രമാണ് ചെയ്‌തതെന്നും ഇത് സംബന്ധിച്ച് അദ്ദേഹത്തിന് യാതൊരു ഉറപ്പും നല്‍കിയിട്ടില്ലെന്നും വാണിജ്യ മന്ത്രി നിര്‍മലാ സീതാരമന്‍. വിഷയത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ ആവശ്യമായതിനാല്‍ നടപടിയെടുക്കേണ്ടത് ധനമന്ത്രാലയമാണ്. വിലസ്ഥിരതാ ഫണ്ടില്‍നിന്ന് 500 കോടി അനുവദിക്കണമെന്ന ആവശ്യത്തിലും ഉറപ്പൊന്നും നല്‍കിയിട്ടില്ലെന്നും നിര്‍മലാ സീതാരമന്‍ പറഞ്ഞു.

റബര്‍ കര്‍ഷകരെ സഹായിക്കുന്നതിനുള്ള കാര്യങ്ങള്‍ സര്‍ക്കാര്‍ പരിശോധിച്ചുവരികയാണ്. കൂടുതല ചര്‍ച്ചകള്‍ ആവശ്യമായ കാര്യമാണിത. ഇതിനാല്‍ റബര്‍ വിലയിടിവുമായി ബന്ധപ്പെട്ടു ജോസ് കെ മാണിക്കു യാതൊരു വിധത്തിലുമുള്ള വാഗ്ദാനങ്ങളും നല്‍കിയിട്ടില്ലെന്നും നിര്‍മലാ സീതാരമന്‍ പറഞ്ഞു.

റബറിന് 200 രൂപ താങ്ങുവില നല്‍കുന്നതിന് 500 കോടി രൂപ അനുവദിക്കുന്ന കാര്യം ധനമന്ത്രാലയത്തോട് ശുപാര്‍ശ ചെയ്യാമെന്ന് വാണിജ്യ മന്ത്രി ഉറപ്പു നല്‍കിയെന്നായിരുന്നു നേരത്തെ ജോസ് കെ മാണിക്ക് എംപി പറഞ്ഞിരുന്നത്. തിങ്കളാഴ്ച വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഈ കാര്യം പറഞ്ഞത്.