മേവാനിയെ വിശ്വസിക്കുന്ന അനേകം പേരില്‍ ഒരാള്‍ മാത്രമാണ് താനെന്നും, ഇന്ത്യന്‍ മുഖ്യരാഷ്ട്രീയത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സാധിക്കുന്ന വ്യക്തിയാണ് മേവാനിയെന്നും അരുന്ധതി മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പോകുന്ന് ദളിത് നേതാവ് ജിഗ്നേഷ് മെവാനിയ്ക്ക് പിന്തുണയുമായി ആംആദ്മി രംഗത്ത് വന്നിരുന്നു.
മത്സരം നടക്കേണ്ടത് ജിഗ്‌നേഷ് മേവാനിയും ബിജെപിയും തമ്മിലാവണമെന്നതിനാല്‍ മത്സരത്തില്‍ നിന്ന് പിന്‍മാറുകയാണെന്ന് ആംആദ്മി നേതാവും ദല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാള്‍ വ്യക്തമാക്കി. മേവാനിക്ക് എല്ലാവിധ ആശംസകളും നേരുന്നതായും കെജ്‌രിവാള്‍ തന്റെ ട്വിറ്ററിലൂടെ അറിയിച്ചു. ബനാസ്‌കന്ത ജില്ലയിലെ വദ്ഗാം മണ്ഡലത്തില്‍ നിന്ന് സ്വതന്ത്രനായാണ് മെവാനി തെരഞ്ഞെടുപ്പിനിറങ്ങുന്നത്. അദ്ദേഹം തന്റെ ട്വിറ്ററിലൂടെയാണ് ഇക്കാര്യം പുറത്ത് വിട്ടത്. സംവരണ മണ്ഡലമാണ് വദ്ഗാം.