ബിജെപിയെ തറ പറ്റിക്കാന്‍ ശ്വേത ഒരുങ്ങുന്നു !

വ്യാഴം, 30 നവം‌ബര്‍ 2017 (08:13 IST)
ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ അഭിപ്രായ സര്‍വേകളെല്ലാം ബിജെപിക്ക് വന്‍ വിജയമാണ് പ്രവചിച്ചിരിക്കുന്നത്. എന്നാലും ബിജെപി ആശങ്കയിലാണ്. അതിന് കാരണം മറ്റൊന്നുമല്ല. നോട്ട് അസാധുവാക്കലും ജിഎസ്ടിയും സൃഷ്ടിച്ച അസ്വസ്ഥതകളാണ്.
 
വന്‍ വിജയം ഗുജറാത്തില്‍ ആവര്‍ത്തിക്കാനായില്ലെങ്കില്‍ 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് മോദിക്ക് ഭീഷണിയാകും.ബിജെപിയില്‍ നിന്നും അധികാരം തിരിച്ച് പിടിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല.
 
ആ സാഹചര്യത്തിലാണ് യുവാക്കള്‍ക്കും വനിതകള്‍ക്കും പ്രാധാന്യം നല്‍കുന്ന ആദ്യ ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക കോണ്‍ഗ്രസ് കഴിഞ്ഞദിവസം പുറത്തിറക്കിയത്. പട്ടികയില്‍ ശ്രദ്ധേയയാണ് ശ്വേത ബ്രഹ്മഭട്ട് എന്ന 34കാരിയാണ്. മണിനഗര്‍ മണ്ഡലത്തിലാണ് ശ്വേത കോണ്‍ഗ്രസ് ടിക്കറ്റില്‍ ബിജെപിക്കെതിരെ പോരാട്ടത്തിന് ഇറങ്ങുന്നത്.
 
പ്രമുഖ കോണ്‍ഗ്രസ് നേതാവായ നരേന്ദ്ര ബ്രഹ്മഭട്ടിന്റെ മകളായ ശ്വേതയ്ക്ക് 2012ലെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അവസരം ലഭിച്ചിരുന്നെങ്കിലും നിരാകരിക്കുകയായിരുന്നു. ലണ്ടനില്‍ നിന്നും എംബിഎ ബിരുദം കരസ്ഥമാക്കിയ ശ്വേത നിരവധി വിദേശ ബാങ്കുകളില്‍ ജോലിചെയ്തിട്ടുണ്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍