ജെല്ലിക്കെട്ടിന് സുപ്രീം കോടതിയുടെ ‘കെട്ട്‘

Webdunia
ബുധന്‍, 7 മെയ് 2014 (17:53 IST)
മൃഗ സ്നേഹികളുടെയും പൊതു സംഘടനകളുടെയും ഏറെക്കാലത്തെ ആവശ്യത്തിന് ഒടുവില്‍ സുപ്രീം കോടതി പച്ചക്കൊടി കാട്ടി. പൊങ്കല്‍ സീസണില്‍ തമിഴ്നാട്ടില്‍ നടത്തി വരാളുള്ള നൂറ്റാണ്ടുകള്‍ പഴക്കമുള്ള ജല്ലിക്കെട്ടെന്ന പ്രാകൃതമായ കായിക വിനോദമാണ് സുപ്രീംകോടതി നിരോധിച്ചത്.
 

കളിക്കളത്തിലേക്കു പ്രകോപിപ്പിച്ച് ഇറക്കിവിടുന്ന കാളകളെ കൊമ്പിലോ പുറത്തെ മുഴയിലോ പിടിച്ച് നിയന്ത്രിക്കാന്‍ ശ്രമിക്കുന്ന മത്സരമാണ് ജല്ലിക്കെട്ട്. ഇങ്ങനെ കാളയെ നിയന്ത്രിക്കാന്‍ കഴിയുന്നവരാണ് വിജയികള്‍. നാണയം എന്നര്‍ത്ഥം വരുന്ന 'സല്ലി' എന്നവാക്കും കെട്ട് എന്ന വാക്കും ചേര്‍ന്നാണ് ജല്ലിക്കെട്ട് എന്ന വാക്കുണ്ടായത്.

അപകടം പിടിച്ച ഈ വിനോദം നിരോധിക്കണമെന്ന് ഏറെക്കാലമായി ആവശ്യമുയര്‍ന്നിരുന്നു. ജല്ലിക്കെട്ടിനിടയ്ക്ക് ഒട്ടേറെപ്പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഇക്കാര്യങ്ങ്ല് പരിഗണിച്ചാണ് സുപ്രിം കൊടതി വിധി പ്രസ്താവിച്ചത്.

മൃഗങ്ങളെ ഇത്തരം ക്രൂരവിനോദങ്ങള്‍ക്ക് ഉപയോഗിക്കുന്നത് തടയാന്‍ നിയമഭേദഗതി കൊണ്ടു വരാനും കേന്ദ്ര സര്‍ക്കാരിനോട് ജസ്റ്റീസ് കെ.എസ്.രാധാകൃഷ്ണന്‍ അദ്ധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് നിര്‍ദ്ദേശിച്ചു. അനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് ഒഫ് ഇന്ത്യ നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്.